Fri. Jan 10th, 2025

13കാരനെ അടിച്ചുവീഴ്ത്തി മോഷണശ്രമം: അന്വേഷണം ഊർജിതം

13കാരനെ അടിച്ചുവീഴ്ത്തി മോഷണശ്രമം: അന്വേഷണം ഊർജിതം

കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തിൽ വി​ദ്യാ​ർ​ഥി​യെ അ​ടി​ച്ചുവീ​ഴ്ത്തി വീ​ട്ടി​ൽ മോ​ഷ​ണം. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക​ണ്ണൂ​രി​ൽനി​ന്നു​ള്ള ഫോ​റ​ൻ​സി​ക് സം​ഘ​വും പൊ​ലീ​സ് നാ​യ​യും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ കോ​യി​ലോ​ട് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​ത്തെ ഷ​മീ​ദി​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യ​ത്.

വീ​ട്ടു​കാ​ർ വീ​ടു​പൂ​ട്ടി പു​റ​ത്ത് പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ഷ​മീ​ദി​ന്റെ മ​ക​ൻ വി​ദ്യാ​ർ​ഥി​യാ​യ ഫ​ഹ​ദ് സ്കൂ​ളി​ൽനി​ന്നും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​ക​ത്തു​ണ്ടാ​യി​രു​ന്ന മോ​ഷ്ടാ​വ് അ​ടിച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ കൈ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ല​മാ​ര​ക​ളും മേ​ശ​യും ത​ക​ർ​ത്ത് വ​സ്ത്ര​ങ്ങ​ളും മ​റ്റും വാ​രി വ​ലി​ച്ചെ​റി​ഞ്ഞ ശേ​ഷം മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു. ക​റു​ത്ത പാ​ന്റും ഷ​ർ​ട്ടും കൈ​യു​റ​യും മാസ്കും ധ​രി​ച്ചാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​തെ​ന്ന് കു​ട്ടി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

സ​മീ​പ​ത്തെ ഏ​താ​നും സി.​സി.​ടി.​വി കാ​മ​റ​ക​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചുവരികയാണ്. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​ക്കു​ട്ട​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.�

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!