ശ്രീകണ്ഠപുരം: യു.കെയിൽ ജോലി വിസ വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പയ്യാവൂർ ചന്ദനക്കാംപാറ ചാപ്പക്കടവ് സ്വദേശി അരിയമണ്ണില്‍ ജോമല്‍ ജോസഫിന്റെ പരാതിയില്‍ നടുവിൽ വെള്ളാട് മാവുഞ്ചാലിലെ ചൊവ്വേരിക്കുടി ഹൗസില്‍ സി.കെ. ജോസഫ് നെതിരെയാണ്(35) പയ്യാവൂര്‍ പൊലീസ് കേസെടുത്തത്.
വിസ വാഗ്ദാനം ചെയ്ത് 2023 ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ നാലു വരെയുള്ള തീയതികളില്‍ വിവിധ ദിവസങ്ങളിലായി അക്കൗണ്ട് വഴി 16 ലക്ഷം രൂപ വാങ്ങിയെങ്കിലും പിന്നീട് വിസ നല്‍കുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ് പരാതി.