
കേളകം കൃഷിഭവൻ
കേളകം: കൃഷിഭവനിൽ കൃഷി ഓഫിസർ ഇല്ലാതായിട്ട് നാല് മാസം. നാല് മാസം മുമ്പ് കൃഷി ഓഫിസറായിരുന്ന കെ.ജി സുനിൽ വയനാടിലേക്ക് സ്ഥലം മാറിപ്പോയതിനെ തുടർന്ന് മറ്റൊരു ഓഫിസർ ചാർജെടുത്തിരുന്നു. ചാർജ് എടുത്ത് ദിവസങ്ങൾക്കുള്ളിൽ ഈ ഓഫിസർ മെഡിക്കൽ ലീവെടുത്ത് പോയതോടെ കൃഷി ഓഫിസർ ഇല്ലാതെ നാല് മാസം.എന്നാൽ നിലവിൽ കൊട്ടിയൂർ കൃഷി ഓഫിസർക്കാണ് കേളകത്തെ അധിക ചുമതല നൽകിയിരിക്കുന്നത്.എന്നാൽ
ഒട്ടേറെ കർഷകരുള്ള പ്രദേശത്ത് കൃഷി ഓഫിസറില്ലാതായതോടെ മുഴുവൻ സേവനങ്ങളും മുടങ്ങിയിരിക്കുകയാണ്. കൃഷി ഓഫിസർക്ക് പുറമെ കൃഷിഭവനിൽ രണ്ട് കൃഷി അസിസ്റ്റ്ന്റ് തസ്തിക ഉണ്ട്.എന്നാൽ ആറ് മാസമായി ഒരു കൃഷി അസിസ്റ്റന്റ് തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.ഇതോടെ കൃഷി ഭവന്റെ പ്രവർത്തനം പൂർണ്ണമായും അവതാളത്തിലായി.നിലവിൽ ഒരു കൃഷി അസിസ്റ്റന്റ് മാത്രമാണ് കൃഷിഭവനിൽ ഉള്ളത്.കേളകം പഞ്ചായകത്തിലെ 13 വാർഡുകളിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ ഏക കൃഷി അസിസ്റ്റന്റിനെ കൊണ്ട് സാധിക്കാത്ത അവസ്ഥയാണ്. കൃഷി ഓഫിസറെ നിയമിച്ച് കർഷകർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല.