മഴ കനത്തു; ‘സാഹസിക യാത്ര’ക്കൊരുങ്ങി മലയോര ജനത
ഇരിട്ടി: മൂന്നുദിവസം തുടർച്ചയായി മഴപെയ്താൽ മലയോര മേഖലയായ ഉളിക്കലിലെ പല പ്രദേശങ്ങളും ഒറ്റപ്പെടും. ഇവിടെയുള്ള വീടുകളിൽ നിന്നും ജോലിസ്ഥലത്തേക്കും സ്കൂളിലേക്കും മറ്റും പോകുന്നവരെ മടക്കയാത്രയിൽ സുരക്ഷിതമായി വീടണയാൻ കഴിയുമോയെന്ന ആശങ്ക മനസ്സിനെ തെല്ലൊന്ന് അലട്ടും. അതാണ് കാലവര്‍ഷം കനക്കുന്നതോടെ ഉളിക്കൽ പ്രദേശത്തെ സ്ഥിതിവിശേഷം. മഴ കനത്താൽ ഉളിക്കല്‍ പഞ്ചായത്തിലെ മൂന്നുപാലങ്ങളും വെള്ളത്തിനടിയിലാകുന്ന അവസ്ഥയിലാണ്. നിരവധി അപകടങ്ങള്‍ നടന്നിട്ടും കൈവരി പോലുമില്ലാത്ത പാലങ്ങളിലൂടെയുള്ള സാഹസികയാത്രയിലാണ് ഇതുവരെ മലയോരജനത. എല്ലാ തെരഞ്ഞെടുപ്പുകാലത്തും പുതിയ പാലമെന്ന വാഗ്ദാനം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ … Read more