Sat. Nov 23rd, 2024

പയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം

പയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ൽ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. സം​ഭ​വ​ത്തി​ൽ യു.​ഡി.​എ​ഫ് ബൂ​ത്ത് ഏ​ജ​ന്റു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ന​ഗ​ര​സ​ഭ​യി​ലെ അ​ന്നൂ​ർ യു.​പി സ്കൂ​ളി​ലെ 84ാം ന​മ്പ​ർ ബൂ​ത്തി​ലും കാ​റ​മേ​ൽ എ.​എ​ൽ.​പി സ്കൂ​ളി​ലെ 78ാം ന​മ്പ​ർ ബൂ​ത്തി​ലു​മാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ സം​ഘ​ർ​ഷം അ​ര​ങ്ങേ​റി​യ​ത്.

അ​ന്നൂ​ർ യു.​പി സ്കൂ​ളി​ലെ യു.​ഡി.​എ​ഫ് ബൂ​ത്ത് ഏ​ജ​ൻ​റു​മാ​രാ​യ ന​വ​നീ​ത് നാ​രാ​യ​ണ​ൻ (27), സി.​കെ. വി​നോ​ദ് കു​മാ​ർ (50) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​ണ് ന​വ​നീ​ത്. നാ​രാ​യ​ണ​ൻ ഐ.​എ​ൻ.​ടി.​യു.​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​ണ്.

ബൂ​ത്തി​ന​ക​ത്ത് ഏ​ജ​ന്റു​മാ​ർ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് അ​ക്ര​മം. മു​തി​ർ​ന്ന സി.​പി.​എം നേ​താ​ക്ക​ളെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. ഉ​ച്ച​ക്ക് 12.30ഓ​ടെ ഒ​രു സം​ഘം എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ബൂ​ത്തി​ൽ​ക്ക​യ​റി അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് യു.​ഡി.​എ​ഫ് ആ​രോ​പി​ച്ചു.

അ​ക്ര​മ​ത്തി​നു​ശേ​ഷ​വും ഏ​ജ​ന്റു​മാ​ർ ബൂ​ത്തി​ൽ തു​ട​ർ​ന്നു. കാ​റ​മേ​ൽ എ.​എ​ൽ.​പി സ്കൂ​ളി​ൽ ബൂ​ത്ത് ഏ​ജ​ന്റ് വി.​വി. ര​ഞ്ജി​ത്തി​നാ​ണ് (42) ഒ​രു സം​ഘ​ത്തി​ന്റെ മ​ർ​ദ​ന​മേ​റ്റ​ത്. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. നാ​രാ​യ​ണ​ന്റെ മ​ക​നാ​ണ് ര​ഞ്ജി​ത്ത്. വി​വ​ര​മ​റി​ഞ്ഞ് യു.​ഡി.​എ​ഫ് കാ​സ​ർ​കോ​ട് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ബൂ​ത്തു​ക​ളി​ലെ​ത്തി. കേ​സെ​ടു​ക്കു​മെ​ന്ന ഉ​റ​പ്പി​നു​ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി മ​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം പ​യ്യ​ന്നൂ​ർ കാ​റ​മേ​ൽ യു.​പി സ്കൂ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സം​ഘം ചേ​ർ​ന്ന് ആ​ക്ര​ണ​മ​ഴി​ച്ചു​വി​ട്ട​താ​യി എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. കെ.​വി. ലാ​ലു (39), ടി.​വി. നി​തു​ൽ (39) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കെ എ​ൽ.​ഡി.​എ​ഫ് ബൂ​ത്ത് ഏ​ജ​ന്റി​നെ ഒ​രു സം​ഘം യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. ഇ​ത് ചോ​ദ്യം ചെ​യ്ത പ്ര​വ​ർ​ത്ത​ക​രെ​യും ആ​ക്ര​മി​ച്ച​താ​യി പ​റ​യു​ന്നു. സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ സ്കൂ​ൾ വ​ള​പ്പി​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച് പ്ര​സം​ഗി​ച്ച​താ​യും ഇ​തി​നെ​തി​രെ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും എ​ൽ.​ഡി.​എ​ഫ് അ​റി​യി​ച്ചു.

25 എൽ.ഡി.എഫ് പ്രവർത്തകർക്ക് എതിരെ കേസ്

യു.​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്റി​നെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ 25 പേ​ർ​ക്കെ​തി​രെ പ​യ്യ​ന്നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. കാ​റ​മേ​ൽ എ.​എ​ൽ.​പി.​സ്കൂ​ളി​ലെ 78-ാം ന​മ്പ​ർ ബൂ​ത്തി​ൽ ഏ​ജ​ന്റാ​യി​രു​ന്ന യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ വെ​ള്ളോ​റ വീ​ട്ടി​ൽ ര​ഞ്ജി​ത്തി​ന്റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

വെ​ള്ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ നി​തു​ൽ നാ​രാ​യ​ണ​ൻ, പ്ര​ഭാ​ക​ര​ൻ, സ​നൂ​പ്, ലാ​ലു, മാ​വി​ച്ചേ​രി ര​വി, വി​നോ​ദ് എ​ന്നി​വ​ർ​ക്കും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ക​ണ്ടാ​ല​റി​യാ​വു​ന്ന പ​തി​നെ​ട്ടോ​ളം പേ​ർ​ക്കെ​തി​രേ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. ര​ഞ്ജി​ത്തി​നെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദന​മേ​റ്റ​താ​യും പ​രാ​തി​യു​ണ്ട്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!