Thu. Dec 12th, 2024

ആശുപത്രികളിൽ വരുന്നവരുടെ ശ്രദ്ധക്ക് നായുണ്ട് സൂക്ഷിക്കുക…

ആശുപത്രികളിൽ വരുന്നവരുടെ ശ്രദ്ധക്ക് നായുണ്ട് സൂക്ഷിക്കുക…

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ലും എ​ത്തു​ന്ന​വ​ർ​ക്ക് ഏ​തു​നി​മി​ഷ​വും തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കാം. ര​ണ്ടു കാ​മ്പ​സു​ക​ളി​ലും നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. ഭ​യ​പ്പെ​ട്ടാ​ണ് രോ​ഗി​ക​ളും കൂ​ടെ​യു​ള്ള​വ​രും ഇ​വി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളും ഭീ​തി​യി​ലാ​ണ്. നാ​യ്ക്കൂ​ട്ട​ങ്ങ​ൾ പാ​ത​ക​ൾ കൈയട​ക്കു​ന്ന സ്ഥി​തി​യാ​ണ്.

ആ​യു​ർ​വേ​ദ കോ​ള​ജി​ൽ തെ​രു​വുനാ​യ്ക്ക​ളു​ടെ കൂ​ട്ട​ങ്ങ​ളാ​ണ് എ​വി​ടെ​യും. കാ​മ്പ​സി​ന​ക​ത്ത് ജീ​വ​ന​ക്കാ​രു​ടെ ക്വാ​ട്ടേ​ഴ്സ്, ഹോ​സ്റ്റ​ൽ പ​രി​സ​രം, കോ​ള​ജ് പ​രി​സ​രം, ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 19കാ​ര​നെ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ചു.

ഇ​യാ​ൾ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ തേ​ടി. ഭാ​ഗ്യം കൊ​ണ്ടാ​ണ് യു​വാ​വ് വ​ലി​യ പ​രി​ക്കി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ഹോ​സ്റ്റ​ലു​ക​ളി​ലും ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലും താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, ഡോ​ക്ട​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ, ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ധൈ​ര്യ​മാ​യി ന​ട​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. നാ​യ്ക്ക​ളു​ടെ ശ​ല്യം മൂ​ലം പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ലും സ്ഥി​തി ഭി​ന്ന​മ​ല്ല. സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ൽ​നി​ന്ന് കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡ്, കാ​ൻ​റീ​ൻ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. നി​ര​വ​ധി ത​വ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!