Mon. Jan 13th, 2025

പഴശ്ശി കനാൽ: ചോർച്ച വ്യാപകം

പഴശ്ശി കനാൽ: ചോർച്ച വ്യാപകം

1. കു​ഴി​മ്പാ​ലോ​ട് മെ​ട്ട​യി​ലെ ര​വീ​ന്ദ്ര​ന്റെ വീ​ട്ടു​മു​റ്റ​ത്ത് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു  2.കു​ഴി​മ്പാ​ലോ​ട് മെ​ട്ട​യി​ലെ ശാ​ര​ദ​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു

അ​ഞ്ച​ര​ക്ക​ണ്ടി: ന​വീ​ക​രി​ച്ച പ​ഴ​ശ്ശി ക​നാ​ൽ തു​റ​ന്ന​തോ​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ചോ​ർ​ച്ച വ്യാ​പ​കം. പ​ഴ​ശ്ശി ക​നാ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ള്ളം തു​റ​ന്നു വി​ട്ട​ത്. അ​ഞ്ച​ര​ക്ക​ണ്ടി കു​ഴി​മ്പാ​ലോ​ട് ഭാ​ഗ​ത്ത് ക​നാ​ലി​ന്റെ താ​ഴ്ഭാ​ഗ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ളു​ടെ മു​റ്റ​വും ചു​റ്റു​പാ​ടും വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ലേ​ക്കു​കു​ള്ള വ​ഴി​യി​ലും ക​നാ​ൽ​പ്പാ​ലം ചാ​ക്യാ​ളി റോ​ഡി​ലും വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്നു​ണ്ട്.

പ​ഴ​ശ്ശി ക​നാ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ള്ളം തു​റ​ന്നു വി​ട്ട​ത്. കീ​ഴ​ല്ലൂ​ർ, വ​ള​യാ​ൽ, ചെ​റി​യ​വ​ള​പ്പ്, കു​ഴി​മ്പാ​ലോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് ക​നാ​ൽ ചോ​ർ​ച്ച​മൂ​ലം വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​ത്. കീ​ഴ​ല്ലൂ​ർ വ​ഴി​യു​ള്ള ക​നാ​ൽ ഭാ​ഗ​ങ്ങ​ളി​ൽ ചി​ല​യി​ട​ത്ത് ശ​ക്ത​മാ​യി കു​ത്തി​യൊ​ലി​ച്ചു വ​ന്ന വെ​ള്ളം വീ​ടി​ന്റെ വ​ശ​ങ്ങ​ളി​ൽ കെ​ട്ടി​നി​ൽ​ക്കു​ക​യാ​ണ്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!