Sat. Feb 22nd, 2025

ത​ല​ശ്ശേ​രി​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി

ത​ല​ശ്ശേ​രി​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി

ത​ല​ശ്ശേ​രി​യി​ൽനി​ന്ന് പി​ടി​കൂ​ടി​യ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ

ത​ല​ശ്ശേ​രി: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹോ​ട്ട​ലി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം നാ​ര​ങ്ങാ​പ്പു​റം റോ​ഡി​ലെ ഹോ​ട്ട​ൽ ലാ​ഫെ​യ​റി​ൽ നി​ന്നാ​ണ് പ​ഴ​കി​യ മാം​സം, മ​ത്സ്യം, ഉ​ൾ​പ്പെ​ടെ പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​റെ​ജീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി​യ​ത്. ആ​ഴ്ച​ക​ളോ​ളം പ​ഴ​ക്കം ചെ​ന്ന കോ​ഴി​യി​റ​ച്ചി, മ​ത്സ്യം, ബീ​ഫ്, ക​ട​ല എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഹോ​ട്ട​ലി​ന് ആ​രോ​ഗ്യ വി​ഭാ​ഗം പി​ഴ ചു​മ​ത്തി. ന​ഗ​ര​ത്തി​ലെ എ​ട്ട് ഹോ​ട്ട​ലു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണ​ത്തി​ന് ആ​രോ​ഗ്യ വി​ഭാ​ഗം നോ​ട്ടീ​സും ന​ൽ​കി. ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. പ്ര​ദീ​പ​ൻ, പി.​എം. ര​തീ​ഷ്, കെ.​എം. ര​മ്യ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!