Fri. Feb 21st, 2025

ക​ശു​മാ​വ് തോ​ട്ടം; വിളവെടുക്കുന്നത് മു​ള്ള​ൻപ​ന്നി​ക​ൾ

ക​ശു​മാ​വ് തോ​ട്ടം; വിളവെടുക്കുന്നത് മു​ള്ള​ൻപ​ന്നി​ക​ൾ

മുള്ളൻപന്നി തിന്നുതീർത്ത കശുവണ്ടികൾ

കേ​ള​കം: ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തി ക​ശു​മാ​വ് തോ​ട്ട​ങ്ങ​ളി​ൽ മു​ള്ള​ൻപ​ന്നി​ക​ളും വ്യാ​പ​ക​മാ​യി വി​ള​വെ​ടു​ക്കു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വി​ള​ക​ൾ ന​ശി​പ്പി​ച്ച് മു​ള്ള​ൻ പ​ന്നി​ക​ൾ പെ​രു​കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​രി​ത​പി​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ മു​ള്ള​ൻപ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്.

ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ൻ എ​ത്തു​മ്പോ​ഴെ​ക്കും ക​ശു​വ​ണ്ടി പ​കു​തി ഭാ​ഗം മു​ള്ള​ൻ പ​ന്നി ഭ​ക്ഷി​ച്ചി​രി​ക്കും. ഇ​ത്ത​ര​ത്തി​ൽ ആ​ഴ്ച​യി​ൽ കി​ലോ ക​ണ​ക്കി​ന് ക​ശു​വ​ണ്ടി​യാ​ണ് മു​ള്ള​ൻ​പ​ന്നി ഭ​ക്ഷി​ച്ച് ന​ശി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ വി​ല കു​റ​വി​ൽ ഏ​റ്റ പ്ര​ഹ​രം കൂ​ടാ​തെ മു​ള്ള​ൻപ​ന്നി​യു​ടെ നി​ര​ന്ത​ര ശ​ല്യം കൂ​ടി​യാ​കg​മ്പോ​ൾ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​വു​ക​യാ​ണ്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ഴു​ന്ന ക​ശു​വ​ണ്ടി മു​ഴു​വ​ൻ മു​ള്ള​ൻ പ​ന്നി​ക​ൾ കാ​ർ​ന്ന് തി​ന്നു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ്. വ​നാ​തി​ർ​ത്തി​ക​ളോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മു​ള്ള​ൻപ​ന്നി​ക​ളു​ടെ വി​ഹാ​രം. ശാ​ന്തി​ഗി​രി, ക​രി​യ​ങ്കാ​പ്പ്, മേ​മ​ല, ആ​റ​ളം ഫാം ​എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ശു​വ​ണ്ടി ഇ​പ്പോ​ൾ കൂ​ടു​ത​ൽ വി​ള​വെ​ടു​ക്കു​ന്ന​ത് മു​ള്ള​ൻ പ​ന്നി​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!