Tue. Dec 3rd, 2024

ആകാശ് തില്ലങ്കേരി പ്രതിയായ കേസുകൾ: സി.ബി.ഐ.ക്ക് വിടണം -ബി.ജെ.പി.

ആകാശ് തില്ലങ്കേരി പ്രതിയായ കേസുകൾ: സി.ബി.ഐ.ക്ക് വിടണം -ബി.ജെ.പി.

കണ്ണൂർ : ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ. അന്വേഷണത്തിന് സർക്കാരിൽ സമ്മർദം ചെലുത്താൻ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തയ്യാറാകണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ആവശ്യപ്പെട്ടു.

പങ്കില്ലെന്ന് പറഞ്ഞതുകൊണ്ടോ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്ന് പറഞ്ഞതുകൊണ്ടോ കാര്യമില്ല. പാർട്ടിക്കുവേണ്ടി കുറ്റങ്ങൾ ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. ഓരോ കൊലപാതകവും നടന്നത് പെട്ടെന്നുണ്ടായ പ്രകോപനത്താലല്ലെന്നും സി.പി.എം. നേതൃത്വം ആകാശ് തില്ലങ്കേരിയെപ്പോലുള്ളവരെ ഉപയോഗിച്ച് നടത്തിയതാണെന്നും വ്യക്തമാണ്. കാണാമറയത്ത് നിൽക്കുന്ന ആസൂത്രകരെ പുറത്ത് കൊണ്ടുവരാൻ ആകാശ് തില്ലങ്കേരിയെ വിശദമായി ചോദ്യം ചെയ്താൽ സാധിക്കും-എൻ.ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!