Tue. Dec 3rd, 2024

എൻ.എ.എം. കോളേജിൽ നവീകരിച്ച കംപ്യൂട്ടർ ലാബ്

എൻ.എ.എം. കോളേജിൽ നവീകരിച്ച കംപ്യൂട്ടർ ലാബ്

പാനൂർ : കല്ലിക്കണ്ടി എൻ.എ.എം. കോളജിൽ 100 കംപ്യൂട്ടറുകളോടെ തയ്യാറാക്കിയ സി.എച്ച്. കുഞ്ഞമ്മദ് മാസ്റ്റർ സ്മാരക കംപ്യൂട്ടർ ലാബ് തുറന്നു. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

ഖത്തർ റിയാദ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മാനേജ്മെൻറ് കമ്മിറ്റി ഏർപ്പടുത്തിയ അഞ്ച് ലക്ഷം രൂപയുടെ ഇ. അഹമ്മദ് ധിഷണ സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനവും നടത്തി. എം.ഇ.എഫ്. ജനറൽ സെക്രട്ടറി പി.പി.എ. ഹമീദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ടി. മജീഷ്, വഖഫ് ബോർഡ് മുൻ അംഗം അഡ്വ. പി.വി. സൈനുദ്ദീൻ, പി.കെ. അലി, പി.കെ. മുഹമ്മദലി, ആർ. അബ്ദുള്ള, പ്രൊഫ. എൻ. കുഞ്ഞമ്മദ്, ഡോ. പുത്തൂർ മുസ്തഫ, എൻ.എ. കരീം, പി.പി. അബൂബക്കർ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!