Tue. Dec 3rd, 2024

മുഴപ്പിലങ്ങാട് വെള്ളക്കെട്ട്: പരിഹാരശ്രമം തുടങ്ങി

മുഴപ്പിലങ്ങാട് വെള്ളക്കെട്ട്: പരിഹാരശ്രമം തുടങ്ങി

മു​ഴ​പ്പി​ല​ങ്ങാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട്ടെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ​ശ്ര​മം തു​ട​ങ്ങി. മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ള​ളം ഒ​ഴി​വാ​ക്കു​ന്ന​ത്. വെ​ള്ള​ക്കെ​ട്ട് കെ​ടു​തി പ​രി​ഹ​രി​ക്കാ​ൻ അ​ഞ്ച് എ​ച്ച്.​പി​യു​ടെ നാ​ല് മോ​ട്ടോ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന പ​ണി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ച വെ​ള​ളം ഒ​ഴി​വാ​ക്കാ​ൽ രാ​ത്രി വൈ​കി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി ദേ​ശീ​യ​പാ​ത​ക്ക​രി​കി​ൽ നി​ർ​മി​ച്ച ഓ​വു​ചാ​ലി​ന്റെ സ്ലാ​ബു​ക​ൾ നീ​ക്കി​യാ​ണ് വെ​ള്ളം ഒ​ഴി​വാ​ക്കു​ന്ന​ത്.

വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര​പ​രി​ഹാ​രം തേ​ടി വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ​വും നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫി​സി​ന് മു​ന്നി​ൽ സ​മ​രവും ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​ത്. ദു​രി​ത പ്ര​ദേ​ശം കെ. ​സു​ധാ​ക​ര​ൻ എം.​പി ഉ​ൾ​പെ​ടെ നി​ര​വ​ധി രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!