പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എം പോക്സ് സ്ഥിരീകരിച്ച യുവാവിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ. എട്ടാം നിലയിൽ പ്രത്യേകമായി ഒരുക്കിയ വാർഡിലാണ് രോഗിയെ ചികിത്സിച്ചുവരുന്നത്. ചികിത്സക്കായി ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അബൂദബിയിൽനിന്നെത്തിയ വയനാട് സ്വദേശിയായ 26കാരനെയാണ് എം പോക്സ് ലക്ഷണത്തോടെ മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്നാണ് ചികിത്സക്കായി പ്രത്യേക വാർഡും സംവിധാനവുമൊരുക്കിയത്.�