
പാനൂർ: പാനൂരിനടുത്ത മുതിയങ്ങ വയലിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. വള്ള്യായി അരുണ്ടയിലെ കിഴക്കയിൽ എ.കെ. ശ്രീധരൻ (75) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 8.30ഓടെ മുകൃഷി സ്ഥലമായ മുതിയങ്ങ വയലിൽ വെച്ചാണ് ശ്രീധരന് കാട്ടുപന്നിയുടെ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലീല, മക്കൾ: വിപിൻ, വിപിഷ.