Fri. Nov 1st, 2024

ചെങ്കോട്ട വിറപ്പിച്ച് സുധാകര ജയം; ധർമടത്തുപോലും നിലംതൊടാതെ ജയരാജൻ

ചെങ്കോട്ട വിറപ്പിച്ച് സുധാകര ജയം; ധർമടത്തുപോലും നിലംതൊടാതെ ജയരാജൻ

പിണറായിയുടെ സ്വന്തം ധർമടത്തുപോലും എം.വി. ജയരാജന് ഇടംകൊടുക്കാതെ കണ്ണൂരിലെ ഇടതുകോട്ടകളെ വിറപ്പിച്ച് കോൺഗ്രസിന്റെ സിംഹം കെ. സുധാകരൻ. പാർട്ടിയിലും മുന്നണിയിലും ഉരുണ്ടുകൂടിയ എല്ലാ ആശങ്കകളും അസ്ഥാനത്താക്കിയാണ് വീണ്ടും കണ്ണൂർ മണ്ഡലത്തിൽ വിജയംവരിച്ചത്.

2014ൽ കേവലം 6566 വോട്ടുകൾക്ക് കപ്പിനും ചുണ്ടിനുമിടയിലാണ് അന്നത്തെ സിറ്റിങ് എം.പിയായ സുധാകരന് മണ്ഡലം നഷ്ടമായത്. പി.കെ. ശ്രീമതിക്കായിരുന്നു ജയം. ഒരിക്കൽ കൂടി അതുപോലെ വിജയം കൈവിടുമോ എന്ന ആശങ്ക യു.ഡി.എഫിൽ ഇത്തവണ കലശലായി ഉണ്ടായിരുന്നു. എന്നാൽ, സി.പി.എമ്മിനോട് കൈയൂക്കിലും നാക്കിന്റെ കരുത്തിലും കട്ടക്ക് ഏറ്റുമുട്ടിയ, സുധാകരൻ ഇത്തവണ വോട്ടുബാങ്കിലും മിടുക്ക് കൈവിട്ടില്ല.

2019ൽ 94,559 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കെ. ​സു​ധാ​ക​ര​ൻ ജ​യി​ച്ചു​ക​യ​റി​യ ക​ണ്ണൂ​രി​ൽ അഞ്ച് വർഷം കഴിഞ്ഞപ്പോൾ കാ​ര്യ​ങ്ങ​ൾ അ​ത്ര എ​ളു​പ്പ​മ​ല്ലെന്നായിരുന്നു പ്രവചനങ്ങളൊക്കെയും. മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചും 2021ൽ എൽ.ഡി.എഫിനെയാണ് തുണച്ചത്.

കെ. സുധാകരൻ (Time: 04:50 PM)

504153

എം.വി. ജയരാജൻ

391732

സി. രഘുനാഥ്

116118

സുധാകരന്റെ ഭൂരിപക്ഷം

112421

സുധാകരൻ എപ്പോൾ വേണ​മെങ്കിലും ബി.ജെ.പിയിലേക്ക് പോയേക്കാം എന്ന പ്രതീതി ന്യൂനപക്ഷ വോട്ടർമാർക്കിടയിൽ സൃഷ്ടിക്കാൻ സി.പി.എം കിണഞ്ഞ് പരിശ്രമിച്ചിരുന്നു. ഇത് സുധാകരനെ ന്യൂനപക്ഷത്തിൽനിന്ന് അകറ്റുമെന്നും തോൽപിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, സുധാകരനൊപ്പം കട്ടക്ക് കൂടെ നിൽക്കാൻ വോട്ടർമാർ തീരുമാനിച്ചതോടെ എതിർ പ്രചാരണങ്ങളൊക്കെയും നിഷ്പ്രഭമായി.

സ്ഥാനാർഥി നിർണയം മുതൽ വോട്ടെടുപ്പ് ദിനം വരെ മണ്ഡലത്തിൽ ലീഡ് ചെയ്ത എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന് പക്ഷേ, വോട്ടെണ്ണലിൽ ആ ലീഡ് നിലനിർത്താനായില്ല. പ​ഴു​ത​ട​ച്ച പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ മ​ണ്ഡ​ലം നി​റ​ഞ്ഞു​നിന്ന ജ​യ​രാ​ജ​ന്, 2019ൽ സുധാകരൻ നേടിയ മൃഗീയഭൂരിപക്ഷത്തിൽ ഇടിവ് വരുത്താൻ പോലും സാധിച്ചില്ല. എന്നുമാത്രമല്ല, കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനമാണ് സുധാകരൻ കാഴ്ചവെച്ചത്.

2019ലേത് പോലെ സുധാകരന് അനുകൂലമായ തരംഗം ഇത്തവണ ഉണ്ടായിരുന്നില്ല. തു​ട​ക്ക​ത്തി​ൽ തന്നെ, സ്ഥാനാർഥിയാകാനില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും പിൻവലിയലും അണികൾക്കിടയിൽ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. പ്രചാരണവാഹനത്തിൽ വെച്ച് തന്നെ ബി.ജെ.പി ബന്ധത്തെക്കുറിച്ചുള്ള ചോദ്യവും പതിവ് രീതിയിലുള്ള ഉരുളക്കുപ്പേരി മറുപടിയും ഏറെ വിവാദമായിരുന്നു. എന്നാൽ, അവസാന ലാപ്പി​ൽ പ്രവർത്തകർ സജീവമായി. മു​സ്‍ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​കരും കൊണ്ടുപേിടിച്ച് ഗോദയിലിറങ്ങിയതോടെ യു.​ഡി.​എ​ഫ് ക്യാ​മ്പ് ശ​ക്ത​മാ​യി. തൊട്ടടുത്ത വടകര മണ്ഡലത്തിലെ തീപാറും മത്സരത്തിന്റെ കാറ്റ് കണ്ണൂരിലും മത്സരത്തെ കാര്യമായി സ്വാധീനിച്ചു.

​മ​ണ്ഡ​ല​ത്തി​ലെ മു​സ്‍ലിം-​ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ന​ല്ലൊ​രു ശ​ത​മാ​നം വോ​ട്ടും യു.​ഡി.​എ​ഫ് പെട്ടിയിലാണ് വീണത്. സ​ർ​ക്കാ​ർ-​എ​ൽ.​ഡി.​എ​ഫ് വി​രു​ദ്ധ വോ​ട്ടും ​അ​നു​കൂ​ല​മാ​യി. ജയരാജനെ അ​പേ​ക്ഷി​ച്ച് കെ. ​സു​ധാ​ക​ര​ന് വ്യക്തിപരമായി വോ​ട്ട് ബാ​ങ്കു​ള്ളതും വിജയത്തെ എളുപ്പമാക്കി. ക​ഴി​ഞ്ഞ​ത​വ​ണ 8,142ഉം 2014​ൽ 19169ഉം ​വോ​ട്ട് നേ​ടി​യ എ​സ്.​ഡി.​പി.​ഐയുടെ വോട്ട് ഇ​ത്ത​വ​ണ യു.​ഡി.​എ​ഫി​നൊ​പ്പ​മായിരുന്നു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യും പി​ന്തു​ണ​ച്ചു. സു​ന്നി സ​മ​സ്ത​യി​ലെ ചെറിയ ഭിന്നിപ്പ് വളർത്തി വലുതാക്കി മുതലെടുക്കാമെന്ന എൽ.ഡി.എഫിന്റെ ആഗ്രഹം നടപ്പായില്ലെന്നും ഫലം തെളിയിക്കുന്നു. 

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!