Tue. Dec 3rd, 2024

വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും

വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും

തലശ്ശേരി: കോളയാട് വില്ലേജിലെ വനത്തിൽ ഒറ്റപ്പെട്ട പറക്കാട് പ്രദേശത്തെ 40ഓളം ആദിവാസി കുടുംബങ്ങളിലെ 100ഓളം അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും.

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വഴി വാഹന സൗകര്യമില്ലാത്ത കാട്ടിലൂടെ കഴിഞ്ഞ രണ്ടു ദിവസമായി ആറ് കിലോമീറ്ററോളം സഞ്ചരിച്ചാണ് തഹസിൽദാർ സി.പി. മണിയുടെ നേതൃത്വത്തിൽ വേണ്ട നടപടി സ്വീകരിച്ചത്.

ഡെപ്യൂട്ടി തഹസിൽദാർമാരായ വി. രാജേഷ്, കെ. രമേശൻ, ക്ലർക്കുമാരായ പ്രത്വിഷ്, ശരത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ആദിവാസി കുടുംബങ്ങൾക്കുള്ള 50 ഭക്ഷ്യക്കിറ്റ് വെള്ളിയാഴ്ച വിതരണം ചെയ്യും.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!