
തളിപ്പറമ്പ്: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കുറുമാത്തൂർ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 104 കിലോ നിരോധിത പ്ലാസ്റ്റിക് കാരി ബാഗും 3.5 കിലോ സ്ട്രോയും പിടിച്ചെടുത്തു. കെ. സിറാജുദ്ദീൻ എന്നയാളുടെ നടത്തിപ്പിലുള്ള പോക്കുണ്ട് കടവ് റോഡിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഗോഡൗണിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടിയത്.
നടത്തിപ്പുകാരന് 10,000 രൂപ പിഴ ചുമത്തുകയും പിടിച്ചെടുത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കുറുമാത്തൂർ പഞ്ചായത്ത് കാര്യാലയത്തിലേക്ക് മാറ്റുകയും ചെയ്തു. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രമ്യ, ക്ലർക്ക് പ്രസീത എന്നിവർ പങ്കെടുത്തു.