Tue. Dec 3rd, 2024

ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു

ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു

ചക്കരക്കൽ: അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്കിന്റെ ഉടമസ്ഥതയിൽ കുഴിമ്പാലോട് പ്രവർത്തിക്കുന്ന ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അനുമാനം. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് സംശയം.

രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് കണ്ടത്. കൂത്തുപറമ്പിൽനിന്ന് സ്റ്റേഷൻ ഓഫിസർ പി. ഷനിത്ത്, രതീശൻ ആയില്യത്ത്, പാർഥൻ കന്നാൻ, മുഹമ്മദ് സാഗർ, ബിജേഷ് കുമാർ, എം. വിനയൻ, കെ. വിനോയ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന തീയണച്ചു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!