Mon. Nov 25th, 2024

കണ്ണൂർ ടൗണിൽ വൻ മയക്കുമരുന്ന് വേട്ട

കണ്ണൂർ ടൗണിൽ വൻ മയക്കുമരുന്ന് വേട്ട

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ടൗ​ണി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. ര​ണ്ടു കി​ലോ ക​ഞ്ചാ​വും 95 ഗ്രാം ​എം.​ഡി.​എം.​എ​യും 333 മി​ല്ലി​ഗ്രാം എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് വ​ാരാ​ണ​സി സ്വ​ദേ​ശി ദീ​പു സ​ഹാ​നി​യെ (24) എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ സ്‌​ക്വാ​ഡ് അം​ഗം സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഗ​ണേ​ഷ് ബാ​ബു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​നാ​ർ​ദ​ന​നും സം​ഘ​വും ക​ണ്ണൂ​ർ ടൗ​ൺ ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​ളി​ക്കാ​വ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി ദീ​പു അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യെ തി​ങ്ക​ളാ​ഴ്ച ക​ണ്ണൂ​ർ ​ജെ.​എ​ഫ്.​സി.​എം (ഒ​ന്ന്) കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ (ഗ്രേ​ഡ്) വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ് ) പി.​പി. സു​ഹൈ​ൽ, സി.​എ​ച്ച്. റി​ഷാ​ദ്, എ​ൻ. ര​ജി​ത്ത് കു​മാ​ർ, എം. ​സ​ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫിസ​ർ പി.​വി. ഗ​ണേ​ഷ് ബാ​ബു, പി. ​നി​ഖി​ൽ, സീ​നി​യ​ർ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഡ്രൈ​വ​ർ (ഗ്രേ​ഡ്) സി. ​അ​ജി​ത്ത്, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) കെ. ​ഷ​ജി​ത്ത് എ​ന്നി​വ​രും മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!