Fri. Mar 14th, 2025

കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: രക്തസമ്മർദം ഉയർന്നതിനെ തുടർന്ന്​ റിയാദ്​ ശുമൈസി കിങ്​ സഊദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു.

കണ്ണൂർ കരിമ്പം കുറുമാതൂർ കൊണിയൻകണ്ടി ഹൗസിൽ പ്രകാശൻ (48) ആണ്​ ഈ മാസം ഒന്നിന്​ മരിച്ചത്​. റിയാദിൽനിന്ന്​ 70 കിലോമീറ്ററകലെ മുസാഹ്​മിയയിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ താമസസ്ഥലത്ത്​ വെച്ചാണ്​ അസുഖബാധിതനായത്​.

ഭാര്യ: ടി.കെ.​ മഞ്​ജുള. മക്കൾ: ആവണി, ആദിത്​. മൃതദേഹം ഇന്ന്​ വൈകീട്ട് നാട്ടിൽ കൊണ്ടുപോകും. ഇതിനാവശ്യമായ നിയമനടപടിക്രമങ്ങൾ ഒ.ഐ.സി.സി മുസാഹ്​മിയ യൂനിറ്റ്​ പ്രവർത്തകരും ഭാരവാഹികളായ ജയൻ മാവിള, ശ്യാം എന്നിവരും പൊതുപ്രവർത്തകൻ നാസർ കല്ലറയും ചേർന്നാണ്​ പൂർത്തീകരിച്ചത്​. പ്രകാശ​െൻറ സ്​പോൺസറും സുഹൃത്തുക്കളും ആവശ്യമായ സഹായം നൽകി.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!