Fri. Mar 14th, 2025

പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് നിർമാണം 16നു തുടങ്ങും

പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് നിർമാണം 16നു തുടങ്ങും

പ​യ്യ​ന്നൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ടനം സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ

ചെ​യ​ർ​പേ​ഴ്സ​ൻ കെ.​വി. ല​ളി​ത ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കു​ന്നു

പ​യ്യ​ന്നൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന്റെ ര​ണ്ടാം ഘ​ട്ട പ്ര​വൃ​ത്തി ഈ ​മാ​സം 16 ന് ​ആ​രം​ഭി​ക്കും. മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട​ർ ബൊ​സൈ​റ്റി എ​ൻ​ജി​നീ​യ​ർ​മാ​ർ ന​ഗ​ര​സ​ഭ​യി​ലെ​ത്തി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. ല​ളി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്തു.​നേ​ര​ത്തെ നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച ബ​സ് സ്റ്റാ​ൻ​ഡി​ന്റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം അ​ഞ്ചു​കോ​ടി രൂ​പ ന​ഗ​ര​സ​ഭ​യു​ടെ ത​ന​ത് ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. നി​ർ​മാ​ണ രം​ഗ​ത്ത് പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​ക്ക് ആ​ധു​നി​ക രീ​തി​യി​ലു​ള്ള പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന്റെ നി​ർ​മാ​ണ ചു​മ​ത​ല നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു.

ലെ​വ​ലി​ങ്, മ​റ്റ് അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ൾ ചൊ​വ്വാ​ഴ്ച ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും 16 ന് ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ മ​റ്റ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി. ​വി​ശ്വ​നാ​ഥ​ൻ, കൗ​ൺ​സി​ല​ർ ബി. ​കൃ​ഷ്ണ​ൻ, ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട​ർ ബി​ൽ​ഡി​ങ്സ് ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​പി. രാ​ജീ​വ​ൻ, പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ ഷി​നോ​ജ് രാ​ജ​ൻ, ലീ​ഡ​ർ ജ​യ​പ്ര​കാ​ശ​ൻ, ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​ർ കെ. ​അ​നീ​ഷ്, ഓ​വ​ർ​സി​യ​ർ പ്ര​ജീ​ഷ് ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!