
എ.പി. രജീഷ്
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റിൽ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് മൂന്ന് വിക്കറ്റിന് കൊടുവള്ളി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. ഐ. ഷറഫുദ്ദീൻ 33 റൺസെടുത്തു. വടക്കുമ്പാടിനുവേണ്ടി നസ്ഫാൻ മൊയ്തു മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടിയായി വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് 19 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു.
സി.കെ. സഹീർ 52 റൺസെടുത്തു. ഉച്ചക്ക് നടന്ന രണ്ടാം മത്സരത്തിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് 76 റൺസിന് കണ്ണൂർ യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത രഞ്ജി ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. എ.പി. രജീഷ് പുറത്താകാതെ 109 റൺസും എം. റംസിക് 51 റൺസുമെടുത്തു. മറുപടിയായി യങ്ങ്സ്റ്റേഴ്സ് ക്ലബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. വി.പി. ശ്രീകുമാർ പുറത്താകാതെ 53 റൺസെടുത്തു.
വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് താരം സി.കെ. സഹീർ, രഞ്ജി ക്രിക്കറ്റ് ക്ലബ് താരം എ.പി. രജീഷ് എന്നിവരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു. ഞായറാഴ്ച ബി ഡിവിഷൻ ലീഗ് മത്സരത്തിൽ രാവിലെ കൊടുവളളി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് ധർമടം ഗവ. ബ്രണ്ണൻ കോളജിനെയും ഉച്ചക്ക് കൊടുവള്ളി ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ് കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബിനെയും നേരിടും.