
ചെറിയവളപ്പിലെ അപകടഭീഷണിയായ കൈവരിയില്ലാത്ത താഴ്ച
അഞ്ചരക്കണ്ടി: പതിയിരിക്കുന്ന അപകടത്തെ കണ്ടില്ലെന്ന് നടിക്കരുത്. അഞ്ചരക്കണ്ടി-മട്ടന്നൂർ വിമാനത്താവള റോഡിൽ ചെറിയവളപ്പ് അക്യുഡേറ്റ് പാലത്തിന് താഴെയാണ് റോഡിനോട് ചേർന്ന താഴ്ച അപകടഭീഷണിയാവുന്നത്.
കൈവരിയോ മറ്റ് സുരക്ഷാസംവിധാനങ്ങളോ ഇല്ലാത്ത ഇവിടം അപകടഭീഷണിയുയർത്തി നിൽക്കുകയാണ്. മൈലാടി ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും പുറത്തേക്ക് വിടുന്ന വെള്ളം ഒഴുകുന്ന തോടിനോട് ചേർന്ന റോഡിലാണ് കൈവരി വേണ്ടത്.
രാത്രി സമയത്താണ് അപകടത്തിന് ഏറെ സാധ്യതയുള്ളത്. വെളിച്ചക്കുറവുള്ള ഈ സ്ഥലത്ത് ചെറിയ വാഹനങ്ങൾ താഴ്ചയിലേക്ക് വീഴുകയാണെങ്കിൽ വലിയ അപകടങ്ങൾക്ക് കാരണമാവും. സുരക്ഷ കൈവരി വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.