
ഹർഷിത്
ഇരിട്ടി: വാഹനങ്ങളോടുള്ള കമ്പം മൂത്ത് ഒറിജിനലിനെ വെല്ലുന്ന വിധം വാഹനങ്ങളുടെ മിനിയേച്ചർ നിർമിച്ച് ശ്രദ്ധേയനാവുകയാണ് മുഴക്കുന്ന് സ്വദേശിയായ ഹർഷിദ് എന്ന 17 കാരൻ. വാഹനങ്ങളോടുള്ള അടങ്ങാത്ത ഇഷ്ടമാണ് ഹർഷിദിന്റെ ഈ മിനിയേച്ചർ നിർമാണത്തിന് പിന്നിൽ.
ഫോം ഷീറ്റ് കൊണ്ടാണ് മിനിയേച്ചർ നിർമിക്കുന്നത്. ഇതിനകം തന്നെ നിരവധി വാഹനങ്ങളുടെ മിനിയേച്ചറുകൾ ഹർഷിത് നിർമിച്ചു കഴിഞ്ഞു. ഹർഷിദ് നിർമിച്ച കെ.എസ്.ആർ.ടി.സി ബസ് കണ്ട് ഇരിട്ടിയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കൂട്ടായ്മ മെമെന്റോ നൽകി ആദരിച്ചിരുന്നു. മാതാപിതാക്കളുടെ പ്രോത്സാഹനമാണ് തനിക്ക് പ്രചോദനം നൽകുന്നതെന്നും വാഹനങ്ങളുടെ സാമ്യത വരുത്താനായി വളരെയധികം സൂക്ഷ്മതയോടെയാണ് മിനിയേച്ചർ നിർമിക്കുന്നതെന്നും ഹർഷിത് പറയുന്നു.

ഹർഷിതിന്റെ നിർമിതികൾ
മുഴക്കുന്ന് സ്വദേശി സന്തോഷ് മമ്മാലിയുടെയും ഷിമിയുടെയും രണ്ടാമത്തെ മകനാണ് ഹർഷിത്. മകന്റെ താൽപര്യത്തിനനുസരിച്ച് ഞങ്ങളും അവനോടൊപ്പം നിൽക്കുകയായിരുന്നുവെന്നും ചെറുപ്പം മുതൽ വരയോടും അവൻ ഏറെ താൽപര്യം കാണിച്ചിരുന്നുവെന്നും പിതാവ് സന്തോഷ് മമ്മാലി പറഞ്ഞു.