Fri. May 16th, 2025

ഒമാന്‍ പ്രവാസി നാട്ടിൽ നിര്യാതനായി

ഒമാന്‍ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്കത്ത്: ഒമാനിൽ പ്രവാസിയായ കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി. മത്രയില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്നയാളും പ്രശസ്ത സംഗീതജ്ഞനുമായ ത​ലശ്ശേരി മാളിയേക്കൽ ജലീലിന്റെ മകൻ മുഹമ്മദ് ഷാജഹാൻ (ഷാജി-50) ആണ് മരിച്ചത്.

മസ്കത്തിലെ അറിയപ്പെടുന്ന കീ ബോർഡ് ആർട്ടിസ്റ്റായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് മൂന്നാഴ്ചയോളം ഒമാനിലെ ഖൗല ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാജിയെ മാർച്ച് 31ന് രാത്രിയാണ് തുടർചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്.

മാതാവ്: ആയിശാ ജലീൽ. ഭാര്യ: രേഷ്മാ ഷേഖ്. മക്കൾ: റൈഹാൻ ഷാജി, അയാൻ ഷാജി. സഹോദരങ്ങൾ: ലാമിയാ റജീസ്, റമീൻ ജലീൽ.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!