പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ല കലക്ടര്‍മാർ  അവധി പ്രഖ്യാപിച്ചു.  അംഗൻവാടികള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കടക്കം അവധി ബാധകമാണ്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. കാസർകോട് ജില്ലയിലെ സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്റസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19, 2024) … Read more

പാൽചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിരോധനം

പാൽചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിരോധനം

കണ്ണൂർ: അമ്പായത്തോട് – പാൽചുരം റോഡിൽ ഒരാഴ്ചത്തേക്ക് ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ സുരക്ഷാ പ്രവൃത്തികൾ നടത്തുന്നതിൻറെ ഭാഗമായാണ് ഇന്നുമുതൽ ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇരിട്ടി ഭാഗത്തുനിന്ന് വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രസ്തുത റോഡിൽകൂടിയുള്ള രാത്രി ഗതാഗതവും പൂർണ്ണമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു. 

ഒരുമ സി.ഇ.ബി അലുംനി മീറ്റ് 27ന് മാഹിയിൽ

ഒരുമ സി.ഇ.ബി അലുംനി മീറ്റ് 27ന് മാഹിയിൽ

മാഹി: സി.ഇ.ഭരതൻ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മ ‘ഓർമകളിലേക്ക് ഒരിക്കൽ കൂടി’ എന്ന പേരിൽ സി.ഇ.ബി അലുംനി മീറ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടി 27 ന് രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെ മാഹി സ്കൂളിൽ നടക്കും. ‘ഒരുമ’ മീറ്റ് ഉദ്ഘാടനം രമേശ് പറമ്പത്ത് എം.എൽ.എ നിർവഹിക്കും. മാഹി സി.ഇ.ഒ.എം.എം തനൂജ അധ്യക്ഷത വഹിക്കും. കൂട്ടായ്മയുടെ സഹായത്താൽ പഠനം പൂർത്തികരിച്ച ആറളം ഫാമിലെ ചതിരൂർ പ്രദേശത്തെ വിജയികളായ വിദ്യാർഥികളെ … Read more

കൊട്ടിയൂർ പാൽച്ചുരത്തിൽ റോഡ് ഭാഗികമായി തുറന്നു

കൊട്ടിയൂർ പാൽച്ചുരത്തിൽ റോഡ് ഭാഗികമായി തുറന്നു

കേളകം: കണ്ണൂർ കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ ചുരം റോഡ് ഭാഗികമായി തുറന്നു. കൊട്ടിയൂർ പാൽച്ചുരം മാനന്തവാടി റോഡിൽ പാൽച്ചുരം ഒന്നാം വളവിൽ റോഡ് ഇടിഞ്ഞുണ്ടായ ഗതാഗത തടസ്സം മാറ്റി ഇരുവശങ്ങളിലേക്കും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കുക. അഗ്നിശമനസേനയും നാട്ടുകാരും പൊലീസും പഞ്ചായത്ത് അധികൃതരും ചേർന്നാണ് മണ്ണ് നീക്കാനുള്ള നടപടി സ്വീകരിച്ചത്. കനത്ത മഴയെ തുടർന്ന് ഇന്നലെ രാത്രിയാണ് കൊട്ടിയൂർ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായത്. ഒന്നാം വളവിന് താഴ്ഭാഗത്ത് മണ്ണും കല്ലും മരവും … Read more

നിർമാണത്തിലുള്ള വീട്ടിൽനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി

നിർമാണത്തിലുള്ള വീട്ടിൽനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി

പേരാവൂർ: കോളയാട് മെട്ടയിലെ നിർമ്മാണത്തിലുള്ള വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി. വീടിനകത്ത് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ അഞ്ച് പന്നിപ്പടക്കങ്ങളാണ് ഉണ്ടായിരുന്നത്. വനം വകുപ്പ് മരം ഡിപ്പോയ്ക്ക് സമീപം കോളയാട് മെട്ടയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. തെരച്ചിലിന് കണ്ണവം പൊലീസും ബോംബ് സ്ക്വാഡും നേതൃത്വം നൽകി. പിടികൂടിയ സ്ഫോടക വസ്തുക്കൾ കണ്ണവം സ്റ്റേഷനിലേക്ക് മാറ്റി.

കണ്ണൂർ- കോഴിക്കോട് റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

കണ്ണൂർ- കോഴിക്കോട് റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

കോഴിക്കോട്: കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത് ദീർഘദൂര യാത്രക്കാരെ വലച്ചു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, മടപ്പള്ളി കോളജ് സ്റ്റോപ്പിൽ സീബ്രാലൈൻ മുറിച്ച് കടക്കുമ്പോൾ ഉണ്ടായ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയത് പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് തൊഴിലാളികൾ പണിമുടക്കിയത്. പണിമുടക്കുന്ന വിവരം ബസ് ഉടമകളെയോ മോട്ടോർ വാഹനവകുപ്പിനെയോ തൊഴിലാളി സംഘടനകളെയോ മുൻകൂട്ടി അറിയിക്കാതിരുന്നതിനാൽ യാത്രക്കാർ വിവരം അറിഞ്ഞില്ല. പെരുംമഴയിൽ റോഡിലും സ്റ്റാൻഡിലും ബസ് കാത്തുനിന്ന യാത്രക്കാർ പലരും ബസുകൾ ഓടുന്നില്ലെന്ന … Read more