ഒടുവിൽ റബർ ഷീറ്റിലും വ്യാജനെത്തി; തലവേദന വ്യാപാരികൾക്ക്
ഇരിട്ടി: ഒടുവിൽ റബർ ഷീറ്റിലും വ്യാജനെത്തി. ഒറ്റനോട്ടത്തിൽ രൂപത്തിലും നിറത്തിലും ഗ്രേഡ്ഷീറ്റ് പോലെ തോന്നിക്കുന്ന വ്യാജ ഷീറ്റുകളാണ് വിപണിയിലെത്തിയത്. കാഴ്ചയിൽ ഗ്രേഡ്ഷീറ്റിന് സമാനമായ രീതിയിലായതിനാൽ സൂക്ഷ്മതയോടെ പരിശോധിച്ചാൽ മാത്രമേ വ്യാജനെ തിരിച്ചറിയാൻ കഴിയുകയുള്ളൂ. സാധാരണ റബർ ഷീറ്റ് മെഷീനിൽ അടിച്ചെടുത്ത് പുക കൊള്ളിച്ചോ വെയിലത്തോ ഉണക്കിയെടുക്കുന്ന ഷീറ്റുകൾക്ക് സമാനരീതിലുള്ളതാണ് ഈ വ്യാജൻ ഷീറ്റുകളും. അതിനാൽത്തന്നെ യാഥാർത്ഥ ഷീറ്റുകളുടെ കൂട്ടത്തിൽനിന്ന് ഇവയെ എളുപ്പത്തിൽ തിരിച്ചറിയാനും കഴിയില്ല. മലയോരത്തെ പ്രധാന ടൗണുകളിലെ റബർ വ്യാപര കേന്ദ്രങ്ങളിലെല്ലാം ഇത്തരം വ്യാജ റബർ … Read more