റെസ് ലിങ് മാതൃകയിൽ അടിയോടടി; രണ്ട് വിദ്യാർഥികൾക്ക് സസ്പെൻഷൻ

റെസ് ലിങ് മാതൃകയിൽ അടിയോടടി; രണ്ട് വിദ്യാർഥികൾക്ക് സസ്പെൻഷൻ

പ്രതീകാത്മക ചിത്രം പാ​നൂ​ർ: മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റെ​സ് ലി​ങ് മാ​തൃ​ക​യി​ൽ പ്ല​സ് ടു ​ക്ലാ​സ് മു​റി​യി​ൽ വി​ദ്യാ​ർ​ഥി​ക്ക് ക്രൂ​ര മ​ർ​ദ​നം. റെസ് ലിങ് മാ​തൃ​ക​യി​ൽ മ​ർ​ദി​ക്കു​ക​യും എ​ടു​ത്തു​യ​ർ​ത്തി നി​ല​ത്തെ​റി​യു​ക​യും ശ​രീ​ര​ത്തി​ലേ​ക്ക് ചാ​ടി വീ​ണ്ടും മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഒ​രു വി​ദ്യാ​ർ​ഥി​യെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ന്ന​തും കൂ​ടി​യു​ള്ള​വ​ർ നോ​ക്കി നി​ൽ​ക്കു​ന്ന​തും വി​ഡി​യോ​യി​ൽ കാ​ണാം. ഒ​ടു​വി​ൽ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ന​യി​പ്പി​ക്കു​ന്ന​തോ​ടെ​യാ​ണ് ദൃ​ശ്യം അ​വ​സാ​നി​ക്കു​ന്ന​ത്. കൂ​ട്ട​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി ത​ന്നെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തെ​ന്നും പ​റ​യു​ന്നു. … Read more

വ്യാപാര സ്ഥാപനത്തിൽ നിന്ന് പുകയുയർന്നത് പരിഭ്രാന്തിക്കിടയാക്കി

വ്യാപാര സ്ഥാപനത്തിൽ നിന്ന് പുകയുയർന്നത് പരിഭ്രാന്തിക്കിടയാക്കി

തളിപ്പറമ്പ്: നഗരഹൃദയത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ന്യൂസ് കോർണർ ജങ്ഷനിലെ സഫ ടെക്സ് എന്ന സ്ഥാപനത്തിലാണ് ബുധനാഴ്ച രാവിലെ 10.15 ഓടെ പുക ഉയർന്നത്. ഉടൻ സ്ഥാപന ഉടമ അഗ്നിരക്ഷാ സേനയെ വിവരമറിച്ചു. തുടർന്ന് രണ്ട് യൂനിറ്റ് സേനയും തളിപ്പറമ്പ് പൊലീസും സ്ഥലത്തെത്തി. പരിശോധനയിൽ സ്ഥാപനത്തിലെ ഇൻവെർട്ടറിൽ നിന്നാണ് പുക ഉയർന്നതെന്ന് കണ്ടെത്തി. ദിവസങ്ങൾക്കു മുമ്പ് നഗരത്തിൽ ഉണ്ടായ വലിയ അഗ്നിബാധയിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചിരുന്നു. നഗരത്തെ നടുക്കിയ … Read more

മാ​ഹി തി​രു​നാ​ളി​ന് നാ​ളെ സ​മാ​പ​നം

മാ​ഹി തി​രു​നാ​ളി​ന് നാ​ളെ സ​മാ​പ​നം

മാ​ഹി ബ​സ​ലി​ക്ക തി​രു​നാ​ളി​ന് തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ജ​ന​ത്തി​ര​ക്ക് മാ​ഹി: മാ​ഹി സെ​ന്‍റ് തെ​രേ​സ ബ​സ​ലി​ക്ക വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ പു​ണ്യ​വ​തി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് തി​ര​ശ്ശീല വീ​ഴും. ക​ഴി​ഞ്ഞ അ​ഞ്ചി​ന് കൊ​ടി​യേ​റി 18 ദി​വ​സം നീ​ളു​ന്ന​താ​ണ് തി​രു​നാ​ൾ. ദീ​പാ​വ​ലി നാ​ളി​ൽ ബ​സ​ലി​ക്ക​യി​ൽ വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. തീ​ർ​ഥാ​ട​ക​രു​ടെ നീ​ണ്ട​നി​ര റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ റോ​ഡി​ലും കാ​ണാ​നാ​യി. രാ​വി​ലെ ഏ​ഴി​നും വൈ​കീ​ട്ട് ആ​റി​നും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി. ഫാ. ​ലി​ബി​ൻ ജോ​സ​ഫ് കോ​ള​രി​ക്ക​ൽ, ഫാ. ​ജെ​ർ​ലി​ൻ ജോ​ർ​ജ്, ഫാ. ​അ​ജി​ത്ത് ആ​ന്‍റ​ണി ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ … Read more

മു​ഴ​പ്പി​ല​ങ്ങാ​ട് ന​ട​പ്പാലം നി​ർ​മാ​ണം നി​ല​ച്ച​നി​ല​യി​ൽ

മു​ഴ​പ്പി​ല​ങ്ങാ​ട് ന​ട​പ്പാലം നി​ർ​മാ​ണം നി​ല​ച്ച​നി​ല​യി​ൽ

ന​ട​പ്പാലം നിർമാണം പാതിവഴിയിൽ നിലച്ചനിലയിൽ മു​ഴ​പ്പി​ല​ങ്ങാ​ട്: മ​ഠ​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത ആ​റു​വ​രി​പ്പാ​ത​ക്കു മു​ക​ളി​ലാ​യി ന​ട​പ്പാലത്തിന്റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും നി​ർ​മാ​ണം വൈ​കു​ക​യാ​ണ്. ജൂ​ലൈ ആ​ദ്യ​വാ​ര​ത്തി​ൽ റോ​ഡി​ന് മ​ധ്യ​ത്തി​ലാ​യി കോ​ൺ​ക്രീ​റ്റി​ൽ അ​ടി​ത്ത​റ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പി​ന്നീ​ടി​ങ്ങോ​ട്ട് നാ​ലു മാ​സം ക​ഴി​ഞ്ഞി​ട്ടും തു​ട​ർ​നി​ർ​മാ​ണം ഒ​ന്നും​ത​ന്നെ ന​ട​ന്നി​ട്ടി​ല്ല. പാ​ത​യു​ടെ ഒ​രു വ​ശ​ത്തു​ള്ള​വ​ർ മ​റു​വ​ശ​ത്തെ​ത്താ​ൻ സ​ർ​വി​സ് റോ​ഡു​ക​ഴി​ഞ്ഞാ​ൽ ആ​റു​വ​രി​പ്പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ ന​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട​മു​ന​മ്പി​ലൂ​ടെ​യാ​ണ്. നി​ര​ന്ത​രം ചീ​റി​പ്പാ​ഞ്ഞു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ന്നി​ടി​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​ർ​ക്ക് വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ നി​ര​വ​ധി … Read more

അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങളുടെ യന്ത്രഭാഗങ്ങൾ മോഷ്ടിച്ചു

അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങളുടെ യന്ത്രഭാഗങ്ങൾ മോഷ്ടിച്ചു

ക​ന​ക​രാ​ജ്, സ​ന്തോ​ഷ് കു​മാ​ർ, മാ​രി ശെ​ൽ​വം തലശ്ശേരി: വർഷങ്ങളായി അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന യന്ത്രഭാഗങ്ങൾ മോഷ്ടിച്ച സെക്യൂരിറ്റിക്കാരനും ആക്രി ഇടപാടുകാരും പിടിയിലായി.വീനസ് കോർണറിലെ സിറ്റി സെന്ററിന് പിറകിലുള്ള സതേൺ വിനിയേഴ്സ് ആൻഡ് വുഡ് വർക്സ് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കതിരൂർ ആറാം മൈലിലെ കനകരാജ് (64), ആക്രി ഇടപാടുകാരായ പാട്യത്തെ മാരി ശെൽവം (30), വടകര പുറമേരിയിലെ വി. സന്തോഷ് കുമാർ (29) എന്നിവരാണ് പിടിയിലായത്. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യന്ത്രങ്ങൾ കാണാനില്ലെന്ന … Read more

കൂത്തുപറമ്പില്‍ വയോധികയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

കൂത്തുപറമ്പില്‍ വയോധികയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

കൂത്തുപറമ്പ്: അടുക്കള വാതില്‍ തുറന്ന് വീട്ടില്‍ കയറി പിൻ വശത്തു നിന്നു മീൻ മുറിക്കുകയായിരുന്ന വയോധികയുടെ ഒരു പവന്റെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാര്‍ഡായ നൂഞ്ഞുമ്പായിയിലെ സി.പി.എമ്മിന്റെ കൗണ്‍സിലര്‍ മൂര്യാട് സ്വദേശി പി.പി. രാജേഷിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് കൂത്തുപറമ്പ് കണിയാര്‍കുന്നിലെ കുന്നുമ്മല്‍ ഹൗസില്‍ നാണുവിന്റെ ഭാര്യ പി. ജാനകിയുടെ ഒരു പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ … Read more