ഇരിട്ടി: സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി.
വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായാണ് കുട്ടികളെ വിദ്യാലയത്തിലേക്ക് എത്തിക്കുന്ന വാഹനങ്ങൾ ഇരിട്ടി സബ് ആര്.ടി ഓഫിസിന്റെ നേതൃത്വത്തില്‍ മേയ് 23 മുതൽ 31വരെ പുന്നാടുവെച്ച് പരിശോധന നടത്തിയത്.
ഇരിട്ടി ജോ. ആര്.ടി.ഒ ബി. സാജുവിന്റെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. വൈകുണ്ഠൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഡി.കെ. ഷിജി, ഷനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന പൂര്‍ത്തിയാക്കി വാഹനത്തിന് ബാഡ്ജ് നല്‍കിയത്.
സ്കൂൾ തുറക്കുന്ന അന്നുമുതൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാകുമെന്നും ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.