Sat. Nov 23rd, 2024

ഓൺലൈൻ തട്ടിപ്പുകാർക്കു വേണ്ടി ബാങ്ക് അക്കൗണ്ട്; 50ഓളം വിദ്യാർഥികൾ നിരീക്ഷണത്തിൽ

ഓൺലൈൻ തട്ടിപ്പുകാർക്കു വേണ്ടി ബാങ്ക് അക്കൗണ്ട്; 50ഓളം വിദ്യാർഥികൾ നിരീക്ഷണത്തിൽ

പാ​നൂ​ർ (കണ്ണൂർ): ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​ർ​ക്ക് പ​ണം ശേ​ഖ​രി​ക്കാ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ എടുത്തു നൽകിയ കോ​ള​ജ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 50 ഓ​ളം പേ​ർ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ. പെ​രി​ങ്ങ​ത്തൂ​ർ, പാ​നൂ​ർ മേ​ഖ​ല​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് കെ​ണി​യി​ൽ​പെ​ട്ടി​രി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കി​ര​യാ​യ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ല​പ്പു​ഴ പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​രി​ങ്ങ​ത്തൂ​രി​ൽ​നി​ന്ന് ര​ണ്ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ലാ​യി​യി​രു​ന്നു. നേരത്തെ, സമാന സംഭവത്തിൽ വടകര മേഖലയിൽ നിന്ന് നാല് വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഓ​ൺ​ലൈ​നി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന പ​ണം വി​നി​മ​യം ന​ട​ത്തു​ന്ന​തി​നാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വാ​ട​ക​ക്ക് ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് സൈ​ബ​ർ പൊ​ലീ​സും രം​ഗ​ത്തു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച വ​ട​ക​ര മേ​ഖ​ല​യി​ൽ​നി​ന്ന് നാ​ല് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ഭോ​പാ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പെ​രി​ങ്ങ​ത്തൂ​ർ, പാ​നൂ​ർ മേ​ഖ​ല​യി​ൽ​നി​ന്ന് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്ക് 50 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ച​തി​യി​ൽ അ​ക​പ്പെ​ട്ട​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തുനി​ന്ന് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​ണു​ള്ള​ത്.

സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ​യും സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ​യും സ​മീ​പി​ച്ച് പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന​തി​ന് താ​ൽ​ക്കാ​ലി​ക അ​ക്കൗ​ണ്ടു​ക​ൾ വാ​ങ്ങു​ന്ന ഏ​ജ​ന്റു​മാ​രെ കു​റി​ച്ചും പൊലീസ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഓ​രോ പ​ണ​മി​ട​പാ​ടു​ക​ൾ​ക്കും നി​ശ്ചി​ത തു​ക അ​ക്കൗ​ണ്ടു​ക​ൾ എ​ടു​ത്ത് ന​ൽ​കി​യ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന​തോ​ടെ​യാ​ണ് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ഇ​വ​രു​ടെ കെ​ണി​യി​ൽ അ​ക​പ്പെ​ട്ട​ത്.

ചെ​റി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടാ​മെ​ന്ന ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളു​ടെ മോ​ഹന വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ണാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഈ ​വ​ഴി തി​ര​ഞ്ഞെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്ത് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്ന സം​ഘം പ​ണം ശേ​ഖ​രി​ക്കു​ന്ന​തി​നും പി​ൻ​വ​ലി​ക്കു​ന്ന​തി​നും ഇ​ത്ത​ര​ത്തി​ലു​ള്ള താ​ൽ​ക്കാ​ലി​ക അ​ക്കൗ​ണ്ടു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ങ്ങ​ൾ യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ ക​രു​വാ​ക്കി താ​ൽ​ക്കാ​ലി​ക അ​ക്കൗ​ണ്ടു​ക​ൾ ഏ​ജ​ന്റു​മാ​ർ മു​ഖേ​ന കൈ​ക്ക​ലാ​ക്കു​ന്ന​ത്. പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ.​ടി.​എം കാ​ർ​ഡും പി​ൻ ന​മ്പ​റും ന​ൽ​ക​ണം. അ​ല്ലെ​ങ്കി​ൽ ഒ.​ടി.​പി ന​മ്പ​റു​ക​ൾ ന​ൽ​കി​യാ​ലും അ​ക്കൗ​ണ്ടു​ക​ൾ വ​ഴി പ​ണം പി​ൻ​വ​ലി​ക്കാ​നാ​വും.

ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ദി​വ​സ​വും ല​ക്ഷ​ങ്ങ​ൾ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​താ​യും ഇ​തി​ൽ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​ങ്ക് നോ​ട്ടീ​സ് അ​യ​ച്ച​താ​യും വി​വ​ര​മു​ണ്ട്. പ​ണ​മി​ട​പാ​ടി​ന് വേ​ണ്ടി അ​ക്കൗ​ണ്ടു​ക​ൾ ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ൾ ച​തി​യി​ൽ​പ്പെ​ട്ട​താ​ണെ​ന്ന വി​വ​രം പി​ന്നീ​ടാ​ണ് അ​റി​യു​ന്ന​ത്. പെ​രി​ങ്ങ​ത്തൂ​രി​ലെ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ പേ​രി​ൽ ത​മി​ഴ്നാ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യും വി​വ​ര​മു​ണ്ട്.

പ്ര​തി​ക​ളാ​വു​ന്ന അ​ക്കൗ​ണ്ടി​ന്റെ യ​ഥാ​ർഥ ഉ​ട​മ​ക​ൾ​ക്ക് ആ​രാ​ണ് ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾവെ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് പോ​ലും അ​റി​യി​ല്ല. സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു ല​ക്ഷം രൂ​പ അ​ക്കൗ​ണ്ടി​ലെ​ത്തി​യാ​ൽ 5000 രൂ​പ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കു​ക. ക​ന​റാ ബാ​ങ്കി​ന്റെ പാ​നൂ​ർ ശാ​ഖ​യി​ൽ മാ​ത്രം ഇ​ത്ത​ര​ത്തി​ൽ എ​ട്ട് അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യ​താ​യി ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. അ​ക്കൗ​ണ്ട് എ​ടു​ക്കു​ന്ന സ​മ​യ​ത്ത് ബാ​ങ്കി​ൽ ന​ൽ​കു​ന്ന ഫോ​ൺ ന​മ്പ​റും വ്യാ​ജ​മാ​ണ്. ആ ​ന​മ്പ​റു​ക​ളി​ലേ​ക്ക് വി​ളി​ച്ചാ​ൽ ഫോ​ണെ​ടു​ക്കാ​റി​ല്ലെ​ന്ന് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളി​ൽ ചി​ല​ത് സൈ​ബ​ർ പൊ​ലീ​സ് ബ്ലോ​ക്ക് ചെ​യ്ത​താ​യും അ​റി​യു​ന്നു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!