
മുരിങ്ങേരിയിലെ പുരുഷോത്തമന്റെ കിണറിലെ വെള്ളം നിറം മാറിയ നിലയിൽ
ചക്കരക്കല്ല്: വീട്ടു കിണറ്റിലെ വെള്ളത്തിന് നിറം മാറ്റം. മുരിങ്ങേരി പോസ്റ്റ് ഓഫിസിന് സമീപം അഞ്ചാം പീടിക ഹൗസിൽ ഓട്ടോറിക്ഷ ഡ്രൈവർ പുരുഷോത്തമന്റെ വീട്ടുകിണറ്റിലാണ് നീല നിറമുണ്ടായത്.
ബുധനാഴ്ച രാവിലെയോടെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ഥിരമായി വെള്ളമെടുക്കുന്ന കിണറാണ്. സംഭവമറിഞ്ഞ് നിരവധിപേരാണ് പുരുഷോത്തമന്റെ വീട്ടിലെത്തിയത്. ഹെൽത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.