കാടുമൂടി പോളിടെക്നിക് കെട്ടിടം
മാഹി: പുതുച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് മെട്രിക് ടെക്നിക്കൽ എജുക്കേഷന്റെ മേൽനോട്ടത്തിൽ ഈസ്റ്റ് പള്ളൂരിൽ ആരംഭിച്ച് മാഹി ചാലക്കര പോന്തയാട്ട് കുന്നിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറിയ ഇന്ദിര ഗാന്ധി പോളിടെക്നിക് കോളജ് കെട്ടിടം കാടു മുടുന്നു. കോളജിന്റെ പ്രധാന കെട്ടിടത്തോട് ചേർന്ന് പണിത ഫാക്ടറി കെട്ടിടത്തിനാണ് ഈ ദുർഗതി. കാട്ടുപുല്ലും വള്ളിപ്പടർപ്പും വാഴയുമടക്കം കെട്ടിടത്തെ മൂടി വളരുകയാണ്. നാല് ഡിപ്ലോമ കോഴ്സുകളിലായി 102 വിദ്യാർഥികൾ ഓരോ വർഷവും പ്രവേശനം നേടുന്ന ഇവിടെ കാടുമൂടിക്കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ താവളമായി മാറുമെന്നാണ് … Read more