ഓവുചാലിന് സ്ലാബിടാനും മരം മുറിക്കാനും ഫണ്ടില്ല!
തലശ്ശേരി: നഗരത്തിൽ വാ പിളർന്നുനിൽക്കുന്ന ഓവുചാലുകൾ ജനത്തിന് ഭീഷണിയായി മാറുകയാണെന്നും അധികൃതർ ഇക്കാര്യത്തിൽ നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണെന്നും താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം. പെരിങ്കളത്ത് ഇല്ലത്ത്താഴെ റോഡിൽ പെട്രോൾ പമ്പിന് സമീപം ജൂൺ 24ന് കാൽനടയാത്രക്കിടെ കോടിയേരി മുളിയിൽ നടയിലെ മമ്പള്ളി വയലമ്പ്രോൻ രഞ്ജിത്ത് കുമാർ (59) ഓടയിൽ വീണു മരിക്കാനിടയായത് സ്ലാബില്ലാത്തതിനാലാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സി.ടി. സജിത്ത് പറഞ്ഞു. അപകടാവസ്ഥ നേരത്തേ ശ്രദ്ധയിൽപെടുത്തിയതായും എന്നാൽ ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സജിത്ത് കുറ്റപ്പെടുത്തി. … Read more