ചൊക്ലി ഗവ. കോളജിന് കോടിയേരിയുടെ പേര്

ചൊക്ലി ഗവ. കോളജിന് കോടിയേരിയുടെ പേര്

ത​ല​ശ്ശേ​രി: ചൊ​ക്ലി ഗ​വ. കോ​ള​ജ് ഇ​നി മു​ത​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക ഗ​വ. കോ​ള​ജാ​യി അ​റി​യ​പ്പെ​ടും. പു​ന​ർ​നാ​മ​ക​ര​ണ പ്ര​ഖ്യാ​പ​നം വെ​ള​ളി​യാ​ഴ്ച രാ​വി​ലെ 10ന് ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2013ലാ​ണ് ചൊ​ക്ലി തു​ള​വൂ​ർ​കു​ന്നി​ൽ അ​ഞ്ച​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് അ​ന്ന​ത്തെ എം.​എ​ൽ.​എ​യാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ ശ്ര​മ​ഫ​ല​മാ​യി ജ​ന​കീ​യ ശ്ര​മ​ത്തോ​ടെ കോ​ള​ജി​ന് സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത്. 2014ൽ ​മൂ​ന്ന് ഡി​ഗ്രി കോ​ഴ്സ്ക​ളു​മാ​യി കോ​ള​ജ് താ​​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കോ​ടി​യേ​രി​യു​ടെ … Read more

റിസോർട്ട് വിവാദം: പി. ജയരാജൻ ആരോപണം ഉന്നയിച്ചെന്ന് ഇ.പി ജയരാജൻ

റിസോർട്ട് വിവാദം: പി. ജയരാജൻ ആരോപണം ഉന്നയിച്ചെന്ന് ഇ.പി ജയരാജൻ

കണ്ണൂർ: തന്റെ കുടുംബത്തിന് ഓഹരിയുള്ള കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിനെക്കുറിച്ച് പി. ജയരാജൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചതായി സമ്മതിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഒരു വാരികക്കു നൽകിയ അഭിമുഖത്തിലാണ് ഇ.പി ഇക്കാര്യം തുറന്നുസമ്മതിച്ചത്. എന്നാൽ, അഴിമതി നടന്നതായി പി. ജയരാജൻ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെപ്പോലെ സഹായിക്കാൻ പാടുണ്ടോ എന്നാണ് പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ചോദിച്ചത്. അവർക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തതു ശരിയാണോ … Read more

ഇ.പി ആദരണീയനായ നേതാവ്; വെളിപ്പെടുത്തൽ എന്തെന്ന് അറിയില്ലെന്ന് പി. ജയരാജൻ

ഇ.പി ആദരണീയനായ നേതാവ്; വെളിപ്പെടുത്തൽ എന്തെന്ന് അറിയില്ലെന്ന് പി. ജയരാജൻ

 എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആദരണീയനായ നേതാവെന്ന് പി. ജയരാജൻ. വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച ഇ.പിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പി. ജയരാജന്റെ പ്രതികരണം. വാരികയിൽ നൽകിയ അഭിമുഖത്തിൽ ഇ.പി എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും പി. ജയരാജൻ പറഞ്ഞു. റിസോർട്ട് വിവാദം മാധ്യമ സൃഷ്ടിയെന്നു പറഞ്ഞ് സി.പി.എം പ്രതിരോധിക്കുന്നതിനിടെയാണ് ഒരു വാരികയിലൂടെ ഇ.പി. ജയരാജൻ വെളിപ്പെടുത്തൽ നടത്തിയത്.

ആകാശ് തില്ലങ്കേരി പ്രതിയായ കേസുകൾ: സി.ബി.ഐ.ക്ക് വിടണം -ബി.ജെ.പി.

ആകാശ് തില്ലങ്കേരി പ്രതിയായ കേസുകൾ: സി.ബി.ഐ.ക്ക് വിടണം -ബി.ജെ.പി.

കണ്ണൂർ : ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ. അന്വേഷണത്തിന് സർക്കാരിൽ സമ്മർദം ചെലുത്താൻ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തയ്യാറാകണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ആവശ്യപ്പെട്ടു. പങ്കില്ലെന്ന് പറഞ്ഞതുകൊണ്ടോ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്ന് പറഞ്ഞതുകൊണ്ടോ കാര്യമില്ല. പാർട്ടിക്കുവേണ്ടി കുറ്റങ്ങൾ ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. ഓരോ കൊലപാതകവും നടന്നത് പെട്ടെന്നുണ്ടായ പ്രകോപനത്താലല്ലെന്നും സി.പി.എം. നേതൃത്വം ആകാശ് തില്ലങ്കേരിയെപ്പോലുള്ളവരെ ഉപയോഗിച്ച് നടത്തിയതാണെന്നും വ്യക്തമാണ്. കാണാമറയത്ത് നിൽക്കുന്ന ആസൂത്രകരെ പുറത്ത് കൊണ്ടുവരാൻ ആകാശ് തില്ലങ്കേരിയെ വിശദമായി ചോദ്യം ചെയ്താൽ സാധിക്കും-എൻ.ഹരിദാസ് പ്രസ്താവനയിൽ … Read more

അലൻ ഷുഹൈബ് റാഗ് ചെയ്‌തിട്ടില്ല; എസ്.എഫ്.ഐയുടെ പരാതി തള്ളി

അലൻ ഷുഹൈബ് റാഗ് ചെയ്‌തിട്ടില്ല; എസ്.എഫ്.ഐയുടെ പരാതി തള്ളി

അലൻ ഷുഹൈബിനെതിരെ എസ്.എഫ്.ഐ നൽകിയ റാഗിങ് പരാതി കണ്ണൂർ സർവകലാശാല ആന്റി റാഗിങ് സെൽ തള്ളി. കോളജ് ക്യാമ്പസിലെ സംഘർഷത്തിന് തുടക്കമിട്ടത് പരാതിക്കാരനായ അധിൻ ആണെന്നും റിപ്പോർട്ടിലുണ്ട്. ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ അലനും സുഹൃത്തുക്കളും ചേർന്ന് റാഗ് ചെയ്തെന്നായിരുന്നു എസ്.എഫ്.ഐയുടെ പരാതി. കഴിഞ്ഞ നവംബർ രണ്ടിനായിരുന്നു പരാതിക്ക് ആധാരമായ സംഭവം. ക്യാമ്പസിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അധിൻ സുബിയെ അലൻ ഷുഹൈബും സുഹൃത്തുക്കളും ചേർന്ന് മർദിച്ചുവെന്നായിരുന്നു പരാതി. ഇതോടെ, അലനെയും രണ്ട് … Read more

കോടിയേരി ഇനി ഓർമ്മ; അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി

കോടിയേരി ഇനി ഓർമ്മ; അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി

കണ്ണൂർ : കോടിയേരി ഇനി ഓർമ്മ…. അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നൽകുന്നത് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയുടെ സംസ്കാരത്തിന് ശേഷം വളരെ വികാരഭരിതനായാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചില കാര്യങ്ങൾ ആരുടെയും നിയന്ത്രണത്തിലല്ല. കോടിയേരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തി. താങ്ങാനാകാത്ത കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പെട്ടന്ന് പരിഹരിക്കാനാവാത്ത വിയോഗമാണുണ്ടായത്. കൂട്ടായ പ്രവർത്തനത്തിലൂടെ വിടവ് പരിഹരിക്കാൻ ശ്രമിക്കും. വലിയ നഷ്ടത്തിൽ ദു:ഖത്തിൽ ഒപ്പം ചേർന്നവർക്ക് നന്ദി. … Read more