ചുഴലി, മഴ; വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷിനാശം
ചുഴലിക്കാറ്റിലും മഴയിലും നശിച്ച അമ്പലത്തട്ടിലെ ഇളമ്പിലാൻ നാരായണന്റെ വാഴത്തോട്ടം ഇരിട്ടി: ചുഴലിക്കാറ്റിലും മഴയിലും വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷിനാശം. മേഖലയിലെ നിരവധി വാഴകൾ നിലം പൊത്തി. വിളമന അമ്പലത്തട്ടിൽ ഇളമ്പിലാൻ നാരായണന്റെ കുലച്ച നൂറോളം വാളകളാണ് നശിച്ചത്. സമീപത്തെ വീട്ടുപറമ്പിലെ വാഴകൾക്കും നാശനഷ്ടമുണ്ടായി. വ്യാഴാഴ്ച വൈകീട്ട് മഴയ്‌ക്കൊപ്പമുള്ള ശക്തമായ കാറ്റിലാണ് വാഴകൾ നിലംപൊത്തിയത്. തില്ലങ്കേരി കാഞ്ഞിരാടും കാറ്റ് വലീയ നാശം ഉണ്ടാക്കി. മേഖലയിൽ കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നശിച്ചത്. ജൈവ കർഷകൻ ഷിംജിത്തിന്റെ നൂറിലധികം വാഴകളും കാറ്റിൽ … Read more