Sat. Nov 23rd, 2024

ശൈലജക്കെതിരെയുള്ള പ്രചാരണം സാംസ്കാരിക കേരളം അംഗീകരിക്കില്ല -പിണറായി

ശൈലജക്കെതിരെയുള്ള പ്രചാരണം സാംസ്കാരിക കേരളം അംഗീകരിക്കില്ല -പിണറായി

പാ​നൂ​ർ: കെ.​കെ. ശൈ​ല​ജ​ക്കെ​തി​രെ​യു​ള്ള യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണം സാം​സ്കാ​രി​ക കേ​ര​ളം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പാ​നൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച എ​ൽ.​ഡി.​എ​ഫ് മ​ഹാ​റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശൈ​ല​ജ​യു​ടെ സ്വീ​കാ​ര്യ​ത​ക്കെ​തി​രെ അ​ഴി​ച്ചു​വി​ട്ട പ്ര​ചാ​ര​ണം എ​തി​രാ​ളി​ക​ൾ​ക്കു​ത​ന്നെ വി​ന​യാ​യി. കേ​ര​ള വി​രു​ദ്ധ മ​ന​സ്സ് ബി.​ജെ.​പി​ക്കൊ​പ്പം യു.​ഡി.​എ​ഫി​നും വ​ന്നു ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​നോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ യു.​ഡി.​എ​ഫി​​െന്റ എം.​പി​മാ​ർ ത​യാ​റാ​യി​ല്ല. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നെ എ​വി​ടെ​യും ക​ണ്ടി​ല്ല. കോ​ൺ​ഗ്ര​സി​ന്റെ പ്ര​ക​ട​ന പ​ത്രി​ക​യി​ലും മൗ​ന​മാ​ണ്.

രാ​ഹു​ൽ ഗാ​ന്ധി രാ​ജ്യ​ത്തി​നെ ബാ​ധി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി രാ​ജ്യ​ത്തു​ട​നീ​ളം യാ​ത്ര ന​ട​ത്തി​യെ​ങ്കി​ലും പൗ​ര​ത്വ വി​ഷ​യം അ​തി​ൽ പ​രാ​മ​ർ​ശി​ച്ച​തേ​യി​ല്ല. പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല -പി​ണ​റാ​യി പ​റ​ഞ്ഞു. കെ.​പി മോ​ഹ​ന​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ, സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​ജ​യ​രാ​ജ​ൻ, രാ​ഷ്ട്രീ​യ ജ​ന​ത​ാദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എം.​വി. ശ്രേ​യാം​സ് കു​മാ​ർ, സി.​പി.​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം സി.​എ​ൻ. ച​ന്ദ്ര​ൻ, പി.​പി. ദി​വാ​ക​ര​ൻ, ടി.​എ​ൻ. ശി​വ​ശ​ങ്ക​ര​ൻ, റ​ഫീ​ഖ് ത​ങ്ങ​ൾ തൃ​ശ്ശൂ​ർ, ഡി. ​മു​നീ​ർ, ഇ. ​മ​ഹ​മൂ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ. ​ധ​ന​ഞ്ജ​യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. 

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!