Sat. Nov 2nd, 2024

കണ്ണൂർ ജില്ലയിലും സപ്ലൈകോ സ്റ്റോറുകൾ കാലി

കണ്ണൂർ 
ജില്ലയിലും സപ്ലൈകോ സ്റ്റോറുകൾ കാലി

ശ്രീ​ക​ണ്ഠ​പു​രം: ഓ​ണ​മാ​യി​ട്ടും സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റു​ക​ൾ കാ​ലി ത​ന്നെ. ഇ​പ്പോ​ഴും ദി​നം പ്ര​തി സാ​ധാ​ര​ണ​ക്കാ​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ക​യും നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. ഓ​ണവി​പ​ണി​യി​ല്‍ വി​ല വ​ര്‍ധ​ന​വ് പി​ടി​ച്ചു​നി​ര്‍ത്താ​ന്‍ ഓ​ണ​ച്ച​ന്ത​യ​ട​ക്കം ന​ട​ത്താ​റു​ള്ള സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് ഇ​ത്ത​വ​ണ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍ധി​പ്പി​ക്കു​ക​യും ചെ​യ്തു. അ​രി, പ​ഞ്ച​സാ​ര, പ​രി​പ്പ് എ​ന്നി​വ​യു​ടെ വി​ല​യാ​ണ് വ​ര്‍ധി​പ്പി​ച്ച​ത്.

മാ​വേ​ലി സ്റ്റോ​റു​ക​ളി​ല്‍ മു​ഴു​വ​ന്‍ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളും യ​ഥേ​ഷ്ടം ല​ഭ്യ​മാ​ണെ​ന്ന് മ​ന്ത്രി ആ​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് ജി​ല്ല​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം കാ​ലി​യാ​യ സ​പ്ലൈ​ക്കോ മാ​വേ​ലി സ്റ്റോ​റു​ക​ൾ ഉ​ള്ള​ത്. സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ ഇ​ല്ലെ​ന്നും പ​ക​രം പു​റ​മെ കി​ട്ടു​ന്ന മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളെ​ല്ലാം ഉ​ണ്ടെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​ർ ത​ന്നെ അ​വി​ടെ​യെ​ത്തു​ന്ന​വ​രോ​ട് പ​റ​യു​ന്ന​ത്.

13 സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളി​ല്‍ ഒ​ന്നോ ര​ണ്ടോ സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ചി​ല​യി​ട​ങ്ങ​ളി​ലു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ൽ അ​തും ല​ഭ്യ​മ​ല്ല. അ​രി പോ​ലും ഇ​വി​ടെ സ്റ്റോ​ക്കി​ല്ല. സം​സ്ഥാ​ന​ത്തെ മി​ക്ക മാ​വേ​ലി സ്റ്റോ​റു​ക​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ. ഓ​ണ​ക്കാ​ല​ത്ത് പൊ​തു​വി​പ​ണി​യി​ല്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍ധ​ന ഉ​ണ്ടാ​വാ​റു​ണ്ട്. ക​രി​ഞ്ച​ന്ത ത​ട​യാ​ൻ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​ന്റെ ഇ​ട​പെ​ട​ല്‍ സ​ഹാ​യി​ക്കാ​റു​മു​ണ്ട്.

ഇ​ത്ത​വ​ണ ഓ​ണ​ത്തി​ന് ഒ​രാ​ഴ്ച മു​മ്പ് അ​രി​യു​ടെ​യു​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ല വ​ര്‍ധി​പ്പി​ച്ച് സാ​ധാ​ര​ണ​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ർ ചെ​യ്ത​ത്. കൂ​ടി​യ വി​ല​യു​ടെ അ​രി​യും വി​ല കൂ​ടി​യ സോ​പ്പും മു​ള​കു​പൊ​ടി​യ​ട​ക്ക​മു​ള്ള പാ​യ്ക്ക​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളും മ​റ്റും വാ​ങ്ങു​വാ​നാ​ണ് ചി​ല​യി​ട​ങ്ങ​ളി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രോ​ട് പ​റ​യു​ന്ന​ത് . അ​ര ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ​യെ​ത്തി​യെ​ങ്കി​ലും അ​തും കി​ട്ടി​യി​ല്ലെ​ന്ന് ആ​ദി​വാ​സി മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്തെ മാ​വേ​ലി സ്റ്റോ​റി​ലെ​ത്തി മ​ട​ങ്ങി​യ വീ​ട്ട​മ്മ പ​റ​ഞ്ഞു. പൊ​തു വി​പ​ണി​യി​ലാ​ണെ​ങ്കി​ൽ അ​രി​ക്കു​ൾ​പ്പെ​ടെ വ​ലി​യ വി​ല​യാ​ണ്. കൂ​ലി​പ്പ​ണി​യെ​ടു​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ട​ക്കം വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഇ​തി​നാ​ൽ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.

മ​ട്ട അ​രി, ജ​യ, കു​റു​വ, പ​ച്ച​രി (ഏ​തെ​ങ്കി​ലും ഒ​ന്ന് ഒ​രു കാ​ർ​ഡി​ന് അ​ഞ്ച് കി​ലോ മാ​ത്രം), പ​ഞ്ച​സാ​ര, ചെ​റു​പ​യ​ർ, ഉ​ഴു​ന്നു​പ​രി​പ്പ്, ക​ട​ല, വ​ൻ​പ​യ​ർ, തു​വ​ര​പ്പരി​പ്പ് എ​ന്നി​വ കാ​ർ​ഡൊ​ന്നി​ന് ഒ​രു കി.​ഗ്രാം വീ​തം മാ​ത്രം, മു​ള​ക് അ​ര കി​ലോ മ​ല്ലി അ​ര കി​ലോ, അ​ര ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ബ്സി​ഡി നി​ര​ക്കി​ലു​ള്ള 13 നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്ന​ത്. ഇ​വ​യൊ​ന്നും ഒ​രി​ട​ത്തും കി​ട്ടാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ളാ​കെ നി​രാ​ശ​യി​ലാ​ണ്. അ​തി​നി​ടെ 1203 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ 775 രൂ​പ​ക്ക് ല​ഭി​ക്കു​മെ​ന്ന് കാ​ണി​ച്ച് സി​വി​ൽ സ​​ൈപ്ല​സ് വ​കു​പ്പ് പ​ര​സ്യ പ്ര​ച​ാര​ണ​വും ന​ട​ത്തു​ന്നു​ണ്ട്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!