തലശ്ശേരി: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തലശ്ശേരി കാർണിവലിന് വെള്ളിയാഴ്ച തിരിതെളിഞ്ഞു. ഒരാഴ്ച നീളുന്ന വിവിധ പരിപാടികളാണ് കാർണിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാർണിവൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു.
സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയും സബ്കലക്ടർ സന്ദീപ്കുമാർ വിശിഷ്ടാതിഥിയുമായി. നഗരസഭ മുൻ ചെയർമാന്മാരായ സി.കെ. രമേശൻ, കാരായി ചന്ദ്രശേഖരൻ, പി.കെ. ആശ, ആർട്ടിസ്റ്റ് കെ.കെ. മാരാർ, സി.പി. സന്തോഷ്കുമാർ, കെ. സുരേശൻ, കാസിം ഇരിക്കൂർ, വർക്കി വട്ടപ്പാറ, കെ. അച്യുതൻ, പി. വിജയൻ എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി സ്വാഗതവും നഗരസഭ സെക്രട്ടറി എൻ. സുരേഷ്കുമാർ നന്ദിയും പറഞ്ഞു. മികച്ച സബ്കലക്ടർക്കുള്ള അവാർഡ് നേടിയ സന്ദീപ്കുമാർ, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ഇല്ലത്ത്താഴെ സ്വദേശി കെ.കെ. സൗമ്യ എന്നിവരെ മന്ത്രി ആദരിച്ചു.