ഇരിട്ടി: കർണാടകയിൽനിന്ന് കൂട്ടുപുഴ വഴി കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. അഴീക്കൽ സ്വദേശികളായ മുഹമ്മദ് ഷാനിസ് ഫർവാൻ (23), മുഹമ്മദ് ഷാനിദ് (23) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് 20.829 ഗ്രാം എം.ഡി.എം.എ എക്സൈസ് സംഘം പിടികൂടി. ശനിയാഴ്ച കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ അസി. എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാകുന്നത്.