Kannur : ടൗണിലെ പ്രീപ്പെയ്ഡ് ഓട്ടോ നിരക്ക് തീരുമാനിക്കുന്നത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ ഓഫീസില്‍ ആര്‍ ടി ഒ , പോലീസ്, ഓട്ടോ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 03-10-2023 ന് ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോഗ തീരുമാനപ്രകാരമാണ് ഇന്ന് യോഗം ചേര്‍ന്നത്. യോഗത്തില്‍ നിലവിലുള്ള നിരക്കുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ആര്‍ ടി ഒ പ്രതിനിധി അവതരിപ്പിച്ചു. പ്രസ്തുത നിരക്കില്‍ ഓട്ടോ തൊഴിലാളികള്‍ അഭിപ്രായ വ്യത്യാസം പറഞ്ഞതിനാല്‍ ഇത് സംബന്ധിച്ച് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ എഴുതി സമര്‍പ്പിക്കുന്നതിന് ഓട്ടോതൊഴിലാളി സംഘടനാ പ്രതിനിധികളോട് നിര്‍ദ്ദേശിച്ചു. അടുത്ത യോഗത്തിന് മുമ്പെ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് യോഗം നിര്‍ദ്ദേശിച്ചു. അടുത്ത യോഗം 21/10/23 തീയ്യതി രാവിലെ 11.30 ന് കൗണ്‍സില്‍ ഹാളില്‍ വെച്ച് ചേരുന്നതാണ്.
യോഗത്തില്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.പി ഇന്ദിര, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍ എന്‍ കെ, ട്രാഫിക് എസ് ഐമാരായ ഷമീദ് പി പി, രാജേന്ദ്രന്‍ പി, കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി ബിജു എന്‍, വിവിധ ഓട്ടോതൊഴിലാളി സംഘടനാ നേതാക്കളായ സി കെ മുഹമ്മദ്, കെ ജയരാജന്‍, കെ പി സത്താര്‍, ധീരജ് സി, എന്‍ ലക്ഷ്മണന്‍, ജയരാജന്‍ സി കെ, കെ രാജീവന്‍, ജിതിന്‍ പി, ശശികുമാര്‍ സി കെ, കുന്നത്ത് രാജീവന്‍, എ വി പ്രകാശന്‍, ജ്യോതീന്ദ്രന്‍ എ, ഷരീഫ് സി, ജാസിര്‍ കെ പി തുടങ്ങിയവര്‍ പങ്കെടുത്തു.