Fri. Nov 1st, 2024

കണ്ണൂരിൽ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ട സംഭവം: ബോംബ് നിര്‍മിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി -മുഖ്യമന്ത്രി

കണ്ണൂരിൽ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ട സംഭവം: ബോംബ് നിര്‍മിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി -മുഖ്യമന്ത്രി

തിരുവനന്തപുരം: തലശ്ശേരി എരഞ്ഞോളിയിൽ സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണം നടത്തുന്നവര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സണ്ണി ജോസഫ് എംഎൽഎയുടെ അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഇന്നലെയാണ് കണ്ണൂർ എ​ര​ഞ്ഞോ​ളി കു​ട​ക്ക​ളം റോ​ഡി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം ആ​യി​നി​യാ​ട്ട് മീ​ത്ത​ൽ പ​റ​മ്പി​ൽ വീ​ട്ടി​ൽ വേലായുധൻ (85) ബോംബ് പൊട്ടി മരിച്ചത്. സംഭവത്തിൽ പൊലീസ് സ്വാഭാവിക മരണത്തിന് കേസെടുത്തു. എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ച് ക്രൈം നം. 607/2024 ആയി തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബോംബ് ഡിറ്റക്ഷന്‍ ആൻഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെ ഉള്‍പ്പെടുത്തി വാഹനപരിശോധനകൾ വ്യാപകമാണ്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അ​ദ്ദേഹം അറിയിച്ചു.

ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടു​പ​റ​മ്പി​ൽ തേ​ങ്ങ പെ​റു​ക്കാ​നെ​ത്തി​യ വേലായുധൻ, മു​റ്റ​ത്ത് കി​ട​ന്ന​ സ്റ്റീ​ൽ പാത്രം ബോം​ബാണെന്നറിയാതെ തുറക്കവെ ഉ​ഗ്ര​ശ​ബ്ദ​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ട​ടു​ത്താ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന അ​ന്ത​രി​ച്ച ക​ണ്ണോ​ളി വി.​എം. മോ​ഹ​ൻ​ദാ​സും കു​ടും​ബ​വും താ​മ​സി​ച്ച വീ​ട്ടി​ന് മു​ന്നി​ലാ​യി​രു​ന്നു സ്ഫോ​ട​നം. കു​ടും​ബം പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​തി​നാ​ൽ നാ​ലു​വ​ർ​ഷ​ത്തോ​ള​മാ​യി വീ​ട് പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഈ ​വീ​ട്ടി​ന്റെ ഏ​താ​നും വീ​ടു​ക​ൾ​ക്ക​പ്പു​റ​മാ​ണ് മ​രി​ച്ച വേ​ലാ​യു​ധ​ന്റെ വീ​ട്.

അതിനി​ടെ, പാനൂരിൽ നിർമാണത്തിനിടെ ബോംബ് പൊട്ടി ഒരു ‍‍ഡിവൈഎഫ്ഐ പ്രവർത്തകൻ മരിക്കുകയും 3 പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാരായ 15 പേരെയും അറസ്റ്റു ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിർമാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരന്തരം റെയ്ഡുകള്‍ നടത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായും അദ്ദേഹം സഭയെ അറിയിച്ചു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!