Tue. Dec 3rd, 2024

മയക്കുമരുന്നുമായി നാലുപേർ പിടിയിൽ

മയക്കുമരുന്നുമായി നാലുപേർ പിടിയിൽ

മാഹി: പന്തക്കലിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് രൂപവത്കരിച്ച പ്രത്യേക ടീമാണ് ശനിയാഴ്ച ഇടയിൽപീടിക പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് രണ്ട് പേരെ പിടികൂടിയത്.

പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പള്ളൂർ കൊയ്യോട്ടു തെരുവിലെ മുഹമ്മദ് മസീദ് (27)നെയും തലശ്ശേരി ജൂബിലി റോഡിലെ എം. അൽത്താഫിനെ (41) യുമാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് 0.380 ഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവും പിടികൂടി.

തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതികളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മംഗലാപുരത്തുള്ള ഇവരുടെ രഹസ്യ വിൽപനകേന്ദ്രമായ കങ്കനാടി വലൻസിയയിലെ താമസസ്ഥലത്ത് നിന്ന് തളിപ്പറമ്പ് പന്നിയൂർ സ്വദേശി മുഹമ്മദ് ഫർദീസിനെ (21) കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നും 40 ഗ്രാം കഞ്ചാവ് പിടികൂടി. പ്രതികളെ 14 ദിവസത്തേക്ക് മാഹി കോടതി റിമാൻഡ് ചെയ്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!