കരിവെള്ളൂരിന് നഷ്ടമായത് മണ്ണിനെ സ്നേഹിച്ച കർഷകനെ
പയ്യന്നൂർ: കൃഷിവകുപ്പിൽനിന്ന് വിരമിച്ച ശേഷവും മണ്ണിൽ ചവിട്ടി നടന്ന ജനകീയനായ കാർഷിക വിദഗ്ധനായിരുന്നു ഞായറാഴ്ച വിടവാങ്ങിയ കരിവെള്ളൂരിലെ കാന ഗോവിന്ദൻ. കൃഷി അസിസ്റ്റന്റ് എന്ന നിലയിൽ ജോലി ചെയ്യുമ്പോൾ കൃഷിയിടങ്ങൾ സന്ദർശിക്കാനും മാതൃകാപരമായി പ്രവർത്തിക്കാനും കർഷകരെ ചേർത്തുനിർത്താനും അദ്ദേഹം ശ്രദ്ധിച്ചു. കൃഷിവകുപ്പിൽനിന്ന് വാങ്ങിയ ഗുഡ് സർവിസ് പദവി അന്വർഥമാക്കിയ വ്യക്തിത്വം. വിരമിച്ച ശേഷവും കർഷകരെ സഹായിക്കുന്നതിലാണ് അദ്ദേഹം ആഹ്ലാദം കണ്ടെത്തിയത്. ശാസ്ത്രീയ കൃഷി, സംയോജിത കൃഷി, കാർഷിക സ്വയംപര്യാപ്തത എന്നിവയെപ്പറ്റി നിരന്തരമായി ബോധവത്കരണവും അതിനായി പ്രായോഗിക പ്രവർത്തനവും … Read more